Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിയ്ക്കൂ.. എന്നിരുന്നാലും എന്തോ ഒരു അത്ഭുതം സംഭവിച്ച് അമ്മ തിരിച്ചുവരും എന്ന് ഞാന്‍ ആ അവസ്ഥയിലും പ്രതീക്ഷിച്ചിരുന്നു! അമ്മയുടെ മരണ ശേഷവും ഞങ്ങള്‍ക്ക് എതിരെ ഒരുപാട് വാര്‍ത്തകള്‍ വന്നു.. അന്ന് സംഭവിച്ചത്.. കെപിഎസി ലളിതയുടെ മരണത്തിന് ശേഷം വന്ന വാര്‍ത്തയെ കുറിച്ച് സിദ്ധാര്‍ത്ഥ്

02 JULY 2022 11:37 AM IST
മലയാളി വാര്‍ത്ത

കെപിഎസി ലളിതയുടെ വേര്‍പാടിലൂടെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് മികച്ചൊരു അഭിനേത്രിയെ ആയിരുന്നുവെങ്കില്‍, സിദ്ധാര്‍ഥ് ഭരതന് നഷ്ടപ്പെട്ടത് തന്റെ അമ്മയെ ആണ്. ഇപ്പോഴും പൂർണ്ണമായും താരം അതിൽ നിന്നും മുക്തനായിട്ടില്ല. ആ അമ്മയ്ക്ക് നല്ല ചികിത്സ നല്‍കിയില്ല, അമ്മ മരിച്ചപ്പോള്‍ മൃതദേഹത്തിന് അടുത്തു പോലും ഇരുന്നില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കവെ അമ്മയെ കുറിച്ച് വന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് അന്‍പത് വയസ്സ് കഴിഞ്ഞിരുന്നു. ഞാനും സഹോദരിയും ചെറിയ കുട്ടികളാണ്. വീടില്ല. എല്ലാം അമ്മ ഒറ്റ്ക്ക് കൈകാര്യം ചെയ്തു. ഞങ്ങളെ പഠിപ്പിച്ചു, വീട് വച്ചു, സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചു. ബാധ്യതകള്‍ ഒന്നും ചോദിച്ചാലും ഞങ്ങളോട് പറയുമായിരുന്നില്ല. എന്നിട്ടും എനിക്ക് കിട്ടുന്നതും ഞാന്‍ അമ്മയ്ക്ക് കൊടുത്തിരുന്നു. കടം വന്നത് എങ്ങിനെയാണെന്നോ എത്രയാണോ എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല. ചോദിച്ചാല്‍ പറയുകയും ഇല്ല.

അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാന്‍ നല്ല ചികിത്സ കൊടുത്തില്ല എന്ന്. എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിയ്ക്കൂ. എന്നിരുന്നാലും എന്തോ ഒരു അത്ഭുതം സംഭവിച്ച് അമ്മ തിരിച്ചുവരും എന്ന് ഞാന്‍ ആ അവസ്ഥയിലും പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ മരണ ശേഷവും ഞങ്ങള്‍ക്ക് എതിരെ ഒരുപാട് വാര്‍ത്തകള്‍ വന്നു. മൃതദേഹത്തിന് അടുത്തിരുന്നത് സരയു മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്‌നം, ഞാന്‍ പറഞ്ഞത് സരയുവിനെയും അല്ല. അത്തരത്തില്‍ വാര്‍ത്ത കൊടുത്തുവര്‍ക്ക് എതിരെയാണെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends