Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകർ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണത്തിലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും... അനുബന്ധ കുറ്റപത്രത്തിൽ പുറത്ത് വന്നത് നടുക്കുന്ന രഹസ്യമൊഴി

24 JULY 2022 11:19 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. എന്നാൽ കേസില്‍ അനുബന്ധ കുറ്റപത്രം സമർപ്പിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകർ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണത്തിലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും. കേസില്‍ നിര്‍ണായകമായ തെളിവുകളാകാം അഭിഭാഷകര്‍ നശിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇതോടൊപ്പം തന്നെ നിർണ്ണായകമായ പല വിവരങ്ങളും അനുബന്ധ കുറ്റപത്രത്തില്‍ ചേർത്തിട്ടുണ്ട്. കുറ്റപത്രത്തിനൊപ്പം സാഗറിന്റെ രഹസ്യമൊഴിയും ചേർത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗർ വിന്സന്റ്. ഇദ്ദേഹത്തിന്റെ രഹസ്യമൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നത്.

കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയെന്ത്, പീന്നീട് എന്തുകൊണ്ട് വിസ്താര വേളയില്‍ കോടതിയില്‍ മൊഴിമാറ്റി പറഞ്ഞു എന്നിവ വ്യക്തമാക്കി സാഗർ വിന്‍സന്റ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിലെ നിർണ്ണായക സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയെന്ന എന്‍ എസ് സുനില്‍ കുമാർ 2017 ഫെബ്രുവരി 17 ന് രാത്രി കുറ്റകൃത്യം നടന്നതിന് ശേഷം അറസ്റ്റിലാകും മുന്‍പ് ഒരു രാത്രി ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന വസ്ത്രാലങ്കാര ശാലയായ 'ലക്ഷ്യ'യിൽ എത്തിയതായാണു സാഗർ വിന്‍സന്റ് ആദ്യം നല്‍കിയ മൊഴി. അന്ന് ലക്ഷ്യയിലെ ജീവനക്കാരന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഒരു സുഹൃത്തിനൊപ്പം ലക്ഷ്യയില്‍ ബൈക്കിലെത്തിയ സുനിയുടെ പക്കൽ ഒരു കവർ കണ്ടതായും സാഗർ പൊലീസിന് നല്‍കിയ മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ സാഗർ ഈ മൊഴി മാറ്റി പറഞ്ഞു. എന്നാല്‍ പിന്നീട് മൊഴി സാഗർ മാറ്റിപ്പറഞ്ഞു. പിന്നീട് ആദ്യം മൊഴിയും മൊഴി മാറ്റിപ്പറയാൻ കാരണമായ സാഹചര്യത്തെക്കുറിച്ചും സാഗർ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കുകയായിരുന്നു. ഇതാണ് അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്. അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായി ശരത്തിനെ പ്രതിചേർത്താണ് അധിക കുറ്റപത്രം ജുലൈ 22 ക്രൈം ബ്രാഞ്ച് കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.

ദിലീപിനെതിരെ തെളിവ് നശിപ്പിച്ചു എന്ന വകുപ്പ് കൂടെ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നെങ്കിലും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കാവ്യാ മാധവനെ കേസില്‍ പ്രതി ചേർത്തിട്ടില്ല. കാവ്യാ മാധവന്‍ ഉള്‍ 102 പേരാണ് സാക്ഷി പട്ടികയിലുള്ളത്. കേസിലെ നിർണ്ണായ വഴിത്തിരിവായ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്ര കുമാറാണ് പ്രാധന സാക്ഷി. മഞ്ജു വാരിയർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്താവും കേസ് ഈ മാസം 27 ന് വിചാരണക്കോടതി പരിഗണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends