'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ 'ദേവദൂതര്‍ പാടി' എന്ന പാട്ടിന് ആരാധകര്‍ ഏറെ...

മലയാളികളുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍ ചുവട് വയ്ക്കുന്ന 'ദേവദൂതര്‍ പാടി' എന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ആഗസ്റ്റ് 11ന് തീയേറ്ററില്‍ എത്തും. കഴിഞ്ഞയാഴ്ചയാണ് 'ദേവദൂതര്‍ പാടി' എന്ന വീഡിയോ പുറത്തിറങ്ങിയത്. വീഡിയോ ഇതിനകം കണ്ടത് ഒരു കോടിയലധികം ആളുകളാണ്.
ഭരതന്‍ ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ് ഔസപ്പേച്ചന്‍ യേശുദാസ് എന്നിവരാണ് ഈ ഗാനം അണിയിച്ചൊരുക്കിയത്. 1985ല്‍ പുറത്തിറങ്ങിയ ഈ ഗാനം പുതുതായി ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്.
37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ ഡിസ്‌കോ ഡാന്‍സ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. ഉത്സവ പറമ്ബുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ അതിമനോഹരമായാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചതെന്നുമാണ് ആരാധകര്‍ പറയുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.
https://www.facebook.com/Malayalivartha