നടിക്കൊപ്പം എന്നതിന് ഉപരി ഞാന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത്... ഞാന്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് പറഞ്ഞിട്ടുള്ളത്... അതുകൊണ്ട് സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും.. തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്റെ മനോഹരമായ സിനിമയാണ് ന്നാ താന്‍ കേസ് കൊട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിൽ താരത്തിന്റെ തുറന്ന് പറച്ചിലാണ് വൈറലാകുന്നത്. ചിത്രത്തിന്റെ പ്രമേയം സാധാരണക്കാരന് പോലും മനസ്സിലാകുന്ന വിധത്തിലും ഇഷ്ടപ്പെടുമന്ന രീതിയിലുമാണ് എന്ന ഉറപ്പുണ്ട്. അനിയത്തിപ്രാവിനും നിറത്തിനുമൊക്കെ ശേഷം ഒരു ചോക്ലേറ്റ് ബോയ് പരിവേഷമാണ് തനിക്ക് ലഭിച്ചതെന്നും താരം പറഞ്ഞു. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ പറഞ്ഞു. നടിക്കൊപ്പം എന്നതിന് ഉപരി ഞാന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്താണെങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാനുള്ളത്.കാരണം ഞാന്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അത് ആരുടെ ഭാഗത്താണെങ്കിലുമെന്നും കുഞ്ചാക്കോബാബാണ് പറഞ്ഞു.
https://www.facebook.com/Malayalivartha
























