താന്‍ നിന്നത് സത്യത്തിനൊപ്പം... നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ പലരും കൂറ് മാറിയത് വര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ മനസ് തുറക്കുകയാണ്. താന്‍ നിന്നത് സത്യത്തിനൊപ്പമാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതിന്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കുമെന്നും താരം പറഞ്ഞു.
പുതിയ ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. 'നടിക്കൊപ്പം എന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളത്. എന്റെ ഭാഗത്ത്, എനിക്കറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.
അതിന്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രതീഷ് ബാലകൃഷ്!ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. തമിഴ് താരം ഗായത്രി ശങ്കറാണ് നായിക. ചിത്രം ഈ മാസം 11നാണ് തിയറ്ററില്‍ എത്തും.
https://www.facebook.com/Malayalivartha

























