ഹന്‍സിക വിവാഹിതയാകുന്നു... വരന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍

ഹന്‍സിക വിവാഹിതയാകുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് തമിഴ്‌നാട്ടിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരന്‍ ബിസിനസുകാരനാണെന്നാണ് വിവരം. വിവാഹ നിശ്ചയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
തന്റെ മികച്ച അഭിനയത്തിലൂടെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ നടിയാണ് തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്വാനി. അന്‍പത് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമാ രംഗത്ത് തിളങ്ങിനില്‍ക്കുന്ന നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് പരക്കുന്നത്.
നേരത്തെ തമിഴ് നടന്‍ ചിമ്ബുവുമായി ഹന്‍സിക പ്രണയത്തിലായിരുന്നു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിമ്ബുവും ഇത് സമ്മതിച്ചതാണ്. എന്നാല്‍ പിന്നീട് ഈ ബന്ധം തകര്‍ന്നു. ചിമ്ബുവിന് ഒപ്പമുള്ള മഹയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.
https://www.facebook.com/Malayalivartha
























