കേസ് വിജയിക്കുമെന്ന് ഉറപ്പിച്ച് ജനപ്രിയ നായകൻ! ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വോയിസ് ഒഫ് സത്യനാഥന്റെ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ പുനരാരംരംഭിച്ചു! ഇനി സിനിമ തിരക്കുകളിലേക്ക്...

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറച്ച് വര്ഷങ്ങളായി കേസിനെ പിന്നാലെയാണ്. സംഭവം നടന്ന് അഞ്ചുവർഷം കഴിഞ്ഞിട്ടും താരത്തിന്റെ ആകെ പുറത്ത് വന്നത് രണ്ടു ചിത്രങ്ങളാണ് മാത്രമാണ്. ഇപ്പോഴിതാ ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വോയിസ് ഒഫ് സത്യനാഥന്റെ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ പുനരാരംരംഭിച്ചിരിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദിലീപ്, മകരന്ദ് ദേശ് പാണ്ഡെ,വീണ നന്ദകുമാർ എന്നിവർ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്തു.ടു കൺട്രീസ് എന്ന ചിത്രത്തിൽ ദിലീപും മകരന്ദ് ദേശ് പാണ്ഡെയും ഒരുമിച്ചിട്ടുണ്ട്. ജഗപതി ബാബു ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പുലുമുരുകനിൽ ഡാഡിഗിരിജ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിനും പരിചിതമായ തെന്നിന്ത്യൻ താരമാണ് ജഗപതി ബാബു. പുലിമുരുകനുശേഷം ജഗപതി ബാബുവും മകരന്ദ് ദേശ് പാണ്ഡെയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ദിലീപ് -റാഫി ടീമിന്റെ മുൻ ചിത്രങ്ങൾ പോലെഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് വോയ്സ് ഒഫ് സത്യനാഥൻ ഒരുക്കുന്നത്. ജോജു ജോർജ്, അലൻസിയർ ,ജാഫർ സാദിഖ് (വിക്രം ഫൈയിം )സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ എന്നിവരാണ് മറ്റു താരങ്ങൾ. അനുശ്രീ അതിഥിതാരമായി എത്തുന്നു . മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ രചനയും റാഫിയുടേതാണ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ്.ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മാണം.
https://www.facebook.com/Malayalivartha
























