ബ്രൗണ്‍ നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സിൽ ബേബി ബംപ് ഹൈലൈറ്റ് ചെയ്ത് ആലിയ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

ബോളിവുഡ് സിനിമ ലോകത്തെ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. 2022 ഏപ്രിൽ ആയിരുന്നു രൺബീറും ആലിയയും തമ്മിൽ വിവാഹിതരാകുന്നത്. മുംബൈയിൽ വളരെ ലളിതമായി നടത്തിയ ഒരു താരവിവാഹം കൂടിയിരുന്നു ഇവരുടേത്. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ ബേബി ബംപ് കാണുന്ന രീതിയിൽ താരം ഇതുവരെ എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നല്ല. എന്നാൽ തന്റെ ബേബി ബംപ് വ്യക്തമാകുന്ന വസ്ത്രത്തില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ആലിയ ഇപ്പോൾ . രണ്‍ബീര്‍ കപൂറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയുടെ പ്രചരണാർത്ഥം, ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പമാണ് താരം എത്തിയത്.
ബ്രൗണ്‍ നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സിലാണ് ആലിയ എത്തിയത്. ബേബി ബംപ് ഹൈലൈറ്റ് ചെയ്യുന്ന വസ്ത്രത്തില്‍ അതിസുന്ദരിയായിരുന്നു താരം. ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും പോസ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇന്നലെയാണ് ആലിയയുടെ ഡാര്‍ലിങ് എന്ന ചിത്രം റിലീസായത്. ഇതിന്റെ പ്രചാരണത്തിലും ആലിയ സജീവമായിരുന്നെങ്കില്‍ കൂടി വയറിന്റെ വലുപ്പം വ്യക്തമാക്കാത്ത തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് താരം അണിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























