വമ്പൻ വിജയവുമായി ‘സീതാരാമം’! യു.എസില്‍ കോടികളുടെ കീഴടക്കിയത് ഒറ്റ ദിവസം കൊണ്ട്.. ഒരു മലയാള നടന് യു.എസില്‍ ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടിയ കളക്ഷൻ സീതാരാമത്തിലൂടെ ദുല്‍ഖറിന് ലഭിച്ചു...

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാരാമം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മേക്കിങ്ങിലും കഥയിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റെക്കോഡുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം ലോകമെമ്പാടുനിന്നും വലിയ കളക്ഷന്‍ തന്നെ നേടിയെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു എസ്. പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രിമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു. പ്രിമിയര്‍ ഷോ കളക്ഷന്‍ ഉള്‍പ്പടെയാണ് ചിത്രത്തിന് ഇത്രേം കളക്ഷന്‍ കിട്ടിയിരിക്കുന്നത്. ഒരു മലയാള നടന് യു.എസില്‍ ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടിയ കളക്ഷനാണ് സീതാരാമത്തിലൂടെ ദുല്‍ഖറിന് ലഭിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.
https://www.facebook.com/Malayalivartha

























