തട്ടമൊക്കെ ഇട്ട് മുസ്ലിം മതപരമായ ക്വിസ് പരിപാടിയുടെ അവതാരികയായി കുട്ടി നസ്രിയ! ഇത്ര ക്യുട്ട് ചിരിയോ? സോഷ്യൽമീഡിയയിൽ വീഡിയോ വൈറൽ

മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നതിനുമുന്‍പ് ടെലിവിഷന്‍ അവതാരികയായിരുന്നു താരം. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്നു. 2006ല്‍ 'പളുങ്ക്' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നു. പിന്നീട് 'ഒരുനാള്‍ കനവ്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ 'പ്രമാണി', 'ഒരുനാള്‍ വരും' എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ 'നേരം' ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പിന്നീട് രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്‌സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. 2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. 2014ല്‍ പ്രശസ്ത ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി വിവാഹം കഴിഞ്ഞു. ഇപ്പോഴിതാ പണ്ട് ഒരു ചാനലിന്റെ ക്വിസ് പരിപാടിയുടെ അവതാരികയായിട്ടുള്ള നസ്രിയുടെ വീഡിയോയാണ് ട്രെൻഡിങ്ങാകുന്നത്. തട്ടമൊക്കെ ഇട്ട് മുസ്ലിം മതപരമായ ക്വിസ് പരിപാടിയുടെ അവതാരികയായിട്ടുളള കുട്ടി നസ്രിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഫോണിൽ വിളിക്കുന്ന പ്രേക്ഷകയോട് ചോദ്യം ചോദിക്കുകയും അതിന് അവർ ഉത്തരം മറ്റൊരാളോട് തേടി പറയുന്നതുമാണ് വീഡിയോ. ഈ സമയം കുട്ടി നസ്രിയയുടെ ക്യുട്ട് ചിരിയുമെല്ലാം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























