ഇളം റോസ് നിറത്തിലുള്ള സാരി ധരിച്ച് കല്യാണപ്പെണ്ണിന്റെ വേഷത്തിൽ റിതു! ചുരുണ്ട മുടിയിൽ പിങ്ക് സ്യൂട്ട് ധരിച്ച് വരൻ; ബിഗ് ബോസ് താരത്തിന്റെ വിവാഹം കഴിഞ്ഞോ? ഞെട്ടലില്‍ ആരാധകര്‍...

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസണ്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് റിതു മന്ത്ര. മോഡലിംഗിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും റിതു മന്ത്രയെ പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും ഒട്ടേറെ ആരാധകരെ സമ്മാനിച്ചതും റിതുവിന്റെ ബിഗ് ബോസ് ഷോയാണ്. ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്നു റിതു എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കും സംശയമില്ല. ഇപ്പോഴിതാ റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റുതുവിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്.
ഇളം റോസ് നിറത്തിലുള്ള സാരി ധരിച്ച് കല്യാണപ്പെണ്ണിന്റെ വേഷത്തിലാണ് റിതു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വരന്‍ എന്ന് തോന്നിപ്പിക്കുന്ന ആളും ഇതേ നിറത്തിലുള്ള സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. ആദ്യ നോട്ടത്തില്‍ ബ്ലെസ്ലിയാണെന്ന് തോന്നുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നുണ്ട്. കാരണം വരന് ബ്ലെസ്ലിയുമായി രൂപസാദൃശ്യമുണ്ട്. ഒട്ടേറെ ആരാധകര്‍ ചിത്രത്തിന് താഴെ കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഇത് കല്യാണമല്ലെന്നും ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടാണിതെന്നും കമന്റില്‍ ചിലര്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























