തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് തല്ലുമാല.. തന്റെ സ്വഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ബി പാത്തു! കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടി; തുറന്ന് പറച്ചിലുമായി കല്യാണി പ്രിയദർശൻ

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തല്ലുമാല റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന് മുമ്പ് കല്യാണി അഭിനയിച്ച ഹൃദയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ബാല്യകാലം മുതല്‍ തന്നെ സുഹൃത്തുക്കളായ പ്രണവ് മോഹന്‍ലാലിനൊപ്പമാണ് ചിത്രത്തില്‍ കല്യാണി എത്തിയത്. ഇരുവരും നല്ല സുഹൃത്തുകളാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇരുവരും വിവാഹിതരാകും എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പലപ്പോഴായി പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ചില തുറന്ന് പറച്ചിൽ നടത്തുകയാണ് താരം. ലാലങ്കിളിന്റെ സിനിമകളാണ് കൂടുതൽ കാണാറുള്ളത്. ചിലപ്പോൾ ഫാമിലീസ് തമ്മിൽ കണക്ഷൻ ഉള്ളത് കൊണ്ടാവും. മാത്രമല്ല അച്ഛന്റെ സിനിമ എന്തായാലും പോയി കാണണമല്ലോ. അച്ഛന്റെ സിനിമയേക്കാൾ ഇഷ്ടം സത്യൻ അങ്കിളിന്റെ സിനിമകളാണ്. നാടോടിക്കാറ്റ് എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയാണ് കല്യാണി പറയുന്നു.
പുതിയ ചിത്രമായ തല്ലുമാലയിൽ വ്ലോഗർ ബി പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് തല്ലുമാലയെന്ന് നടി പറയുന്നു. തന്റെ സ്വഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ബി പാത്തുവെന്നും കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും കല്യാണി തുറന്നു പറഞ്ഞു. കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12 നാണ് റിലീസ് ചെയ്യുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ലുക്മാൻ അവറാൻ, ബിനു പപ്പു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha

























