Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈപ്പടയിലെഴുതി കത്തും ഒപ്പമൊരു മോതിരവും അവൾക്ക് നൽകി! അന്ന് എന്നെ തിരഞ്ഞെടുക്കുമ്പോള്‍ നസ്രിയയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു.. അതെന്നെ അസ്വസ്ഥനാക്കിയിരുന്നു; ഞാനത്ര കരുത്തനല്ല, എല്ലാം തീരാന്‍ പോവുകയാണെന്ന് തോന്നിയപ്പോള്‍ അവള്‍ ''ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ജീവിതം ഒന്നേയുള്ളൂ; നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരേയും വേണ്ടപ്പെട്ടതെല്ലാം ചേര്‍ത്ത് ബാഗ് പാക്ക് ചെയ്യൂ എന്നാണ് പറഞ്ഞത്...നസ്രിയയെ പ്രൊപ്പോസ് ചെയ്ത കഥ പറഞ്ഞ് ഫഹദ്

08 AUGUST 2022 03:09 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദും. ഫഹദും നസ്രിയയും ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ഒരിക്കല്‍ മാലിക്ക് എന്ന സിനിമയെക്കുറിച്ച് പങ്കുവച്ച കുറിപ്പില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഫഹദ് മനസ് തുറന്നിരുന്നു. ''ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഏഴ് വര്‍ഷം ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടു വരുന്നു. നസ്രിയയുമായി പ്രണയത്തിലാകുന്നത്, അവള്‍ക്കൊപ്പമുള്ള എന്റെ യാത്രയുടെ തുടക്കം. കൈപ്പടയിലെഴുതി കത്തിലാണ് ഞാന്‍ അവളോട് അഭ്യര്‍ത്ഥന നടത്തുന്നത്, ഒപ്പമൊരു മോതിരവും. അവള്‍ യെസ് പറഞ്ഞില്ല, നോയും പറഞ്ഞില്ല. ബാംഗ്ലൂര്‍ ഡേയ്‌സിനൊപ്പം തന്നെ രണ്ട് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു ഞാന്‍. ഒരേസമയം മൂന്ന് സിനിമ എന്നത് ആത്മഹത്യാപരമാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റിലേക്ക് മടങ്ങിയെത്താന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു'' എന്നായിരുന്നു ഫഹദ് പറഞ്ഞത്. ''നസ്രിയ്‌ക്കൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ഇപ്പോഴിത് പറയുന്നത് ശരിയാണോ എന്നറിയില്ല, പക്ഷെ അന്ന് എന്നെ തിരഞ്ഞെടുക്കുമ്പോള്‍ നസ്രിയയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. അതെന്നെ അസ്വസ്ഥനാക്കിയിരുന്നു. ഞാനത്ര കരുത്തനല്ല, എല്ലാം തീരാന്‍ പോവുകയാണെന്ന് തോന്നിയപ്പോള്‍ അവള്‍ ''ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ജീവിതം ഒന്നേയുള്ളൂ. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരേയും വേണ്ടപ്പെട്ടതെല്ലാം ചേര്‍ത്ത് ബാഗ് പാക്ക് ചെയ്യൂ എന്ന് പറഞ്ഞത്''. ''ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഇന്നും ഞാന്‍ ടിവി റിമോട്ട് ബാത്ത്‌റൂമില്‍ മറന്നു വെക്കുമ്പോള്‍ നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം എന്ന് അതേ താളത്തില്‍ അവള്‍ ചോദിക്കും. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഏഴ് വര്‍ഷം എനിക്ക് ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, പരസ്പരം വഷളാക്കുന്നു. താങ്ങാകുന്നു. എന്ത് സംഭവിച്ചാലും ഞങ്ങളൊരു ടീമാണ്'' എന്നും ഫഹദ് പറയുന്നു.''എന്റെ ജീവിതത്തിലെ നേട്ടങ്ങളൊക്കെ വരുന്നത് നസ്രിയയുടെ കൂടെ ജീവിക്കാന്‍ ആരംഭിച്ച ശേഷമാണ്. ഞാനിതൊന്നും ഒറ്റയ്ക്ക് ചെയ്തതല്ലെന്ന് എനിക്കറിയാം. ഞങ്ങളുടെ കാര്യത്തില്‍ നസ്രിയയ്ക്ക് ഉറപ്പ് തോന്നിയില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല'' എന്നും ഫഹദ് പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends