Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവിന്റെ കാൽക്കലിരുന്ന് ഭീമൻ അമാവാസി പൂജ നടത്തിയ നടി പ്രണിത സുഭാഷിന് വിമർശനവുമായി ആരാധകർ:- ഇതിലും നല്ലത് ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് നിൽക്കുകയാണ്

09 AUGUST 2022 02:59 PM IST
മലയാളി വാര്‍ത്ത

മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞുനിന്ന അഭിനേത്രിയാണ് പ്രണിത സുഭാഷ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ സജീവമായിരുന്ന പ്രണിത ഹിന്ദിയില്‍ ഹംഗാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചേക്കേറി. വിവാഹത്തോടെയാണ് താരം അഭിനയരംഗത്ത് നിന്നും ഒരിടവേളയെടുത്തത്. 2021 മെയ് 30 ന് ആയിരുന്നു ബിസിനസുകാരനായ നിതിന്‍ രാജുവും പ്രണിത സുഭാഷും തമ്മിലുള്ള വിവാഹം.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹത്തിനു ശേഷമാണ് ഇക്കാര്യം നടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്. ഈ വർഷം ജൂണിൽ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ  താരം ഭർത്താവിന്റെ കാൽകീഴിൽ ഇരുന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് താരത്തിന് രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

ഭീമന അമാവാസ്യ എന്ന ചടങ്ങിനായി ഭർത്താവ് നിതിൻ രാജുവിന്റെ മുന്നിലിരിക്കുകയാണ് താരം. ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വച്ച് പൂജിക്കുകയാണ് പ്രണിത. ചടങ്ങിന്റെ പേര് കുറിച്ചാണ് പ്രണിത ചിത്രം പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ ട്വിറ്ററിൽ ചിത്രം വൈറലായി. ഏത് പെൺകുട്ടിയെ വിവാഹം ചെയ്താലാണ് നിങ്ങൾക്കു വേണ്ടി ഇക്കാര്യം ചെയ്യുക’.എന്ന കുറിപ്പോടെയാണ് ഒരാൾ ചിത്രം പങ്കുവച്ചത്.

 

‘ഇക്കാര്യം ആവശ്യപ്പെടാത്ത ഒരു പുരുഷനെ പെൺകുട്ടികൾ വിവാഹം കഴിക്കണം എന്ന് മറ്റൊരാളും കുറിച്ചു. ഇതോടെ സംഭവം വിവാദമായി. ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്നവരെ വിവാഹം ചെയ്യുന്നതിലും നല്ലത് ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് നിൽക്കുകയാണ്.’എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വെറുതെ ചോദിക്കുന്നു.. നിങ്ങൾ എന്തിനാണ് നിങ്ങളുടെ ഭർത്താവിന്റെ കാൽക്കൽ ഇരിക്കേണ്ടത്... നിങ്ങൾ രണ്ടുപേരും തുല്യരാണ്... ഈ പുരുഷാധിപത്യം നിർത്തുക...എന്നായിരുന്നു വേറൊരാളുടെ കമന്റ്.


ഇതിന് മറുപടിയെന്നോണം താരം തന്നെ ഒടുവിൽ രംഗത്ത് എത്തി. ''ശരി, ജീവിതത്തിലെ എല്ലാത്തിനും രണ്ട് വശങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ 90 ശതമാനം ആളുകൾക്കും നല്ലത് മാത്രമാണ് പറയാനുള്ളത്. ബാക്കിയുള്ളവ, ഞാൻ അവഗണിക്കുന്നു. ഞാൻ ഒരു അഭിനേത്രി ആയതുകൊണ്ടും ഫീൽഡ് അതിന്റെ ഗ്ലാമറിന് പേരുകേട്ടതുകൊണ്ടും, ഞാൻ കണ്ടു വളർന്നതും പൂർണ്ണമായും വിശ്വസിക്കുന്നതുമായ ഒരു ആചാരം പിന്തുടരാൻ എനിക്ക് കഴിയില്ലെന്ന് അർത്ഥമാക്കുന്നില്ല. എന്റെ എല്ലാ ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും ഈ പൂജ ചെയ്തിട്ടുണ്ട്. ഞാൻ വിവാഹിതയായപ്പോൾ കഴിഞ്ഞ വർഷവും ഈ പൂജ നടത്തിയിരുന്നു, എന്നാൽ ചിത്രം പങ്കുവെച്ചിരുന്നില്ലെന്നും താരം പറയുന്നു.

“വാസ്തവത്തിൽ, ഇത് എനിക്ക് പുതിയ കാര്യമല്ല. ഞാൻ എപ്പോഴും ഹൃദയത്തിൽ ഒരു പരമ്പരാഗത പെൺകുട്ടിയാണ്, മൂല്യങ്ങൾ, ആചാരങ്ങൾ, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട എന്തിനേയും സ്നേഹിക്കുന്നു. വീട്ടിലിരിക്കുക എന്നത് എനിക്ക് എന്നും ഇഷ്ടമാണ്, കൂട്ടു കുടുംബത്തിലാണ് ജീവിക്കുന്നത്. എന്റെ മാതാപിതാക്കളെ കൂടാതെ, അമ്മായിമാർ, മുത്തശ്ശിമാർ, അമ്മാവൻമാർ എന്നിവരാൽ ചുറ്റപ്പെട്ട ഞാനും വളർന്നു, ഞാൻ അത് ഇഷ്ടപ്പെടുന്നു. സനാതന ധർമ്മം വളരെ മനോഹരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ആശയമാണ്, അതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒരാൾക്ക് മുന്നോട്ട് ചിന്തിക്കാനും ആധുനികനാകാനും കഴിയും, എന്നാൽ അതിനർത്ഥം ഒരാൾ തന്റെ വേരുകൾ മറക്കുന്നു എന്നല്ല, ”പ്രണിത സുഭാഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends