സുരേഷ് ഗോപിയെ കുറിച്ച് ആസിഫ് അലിക്ക് പറയാനുള്ളത്....

മലയാളക്കരയ്ക്ക് പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ആസിഫ് അലി. ഒരു അഭിമുഖത്തിലാണ് ആസിഫ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത്. ഒരു നടന്നെതിലുപരി എംപിയായും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ജനങ്ങളുടെ ഇഷ്ടം നേടിയെടുത്ത ആളാണ് സുരേഷ് ഗോപി.
ആദ്യം കാണുമ്പോള്‍ സുരേഷ് ഗോപി പിന്നെ കാണുമ്പോള്‍ ഒരു കൊച്ചുകുട്ടി അതാണ് സുരേഷേട്ടന്‍ എന്ന് ആസിഫ് അലി. സുരേഷ് ഗോപിയെ ആദ്യം കാണുമ്പോള്‍ കുറച്ച് സീരിയസായിട്ട് തോന്നുമെങ്കിലും അദ്ദേഹത്തോട് അടുക്കും തോറും ഗോകുലിനെക്കാല്‍ ചെറിയ കുട്ടിയായി നമ്മുക്ക് തോന്നുമെന്നും അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.
നമ്മളെ എപ്പോഴും കംഫേര്‍ട്ടാക്കി വയ്ക്കുന്ന ആളുകളില്‍ ഒന്നാണ് അദ്ദേഹം. കുഞ്ഞുങ്ങളെപ്പറ്റിയാണ് അദ്ദേഹം കൂടുതലും സംസാരിക്കുന്നത്. അവര്‍ ഭക്ഷണം കഴിച്ചോ തുടങ്ങി അവരുടെ എല്ലാകാര്യവും അദ്ദേഹം ശ്രദ്ധിക്കുമെന്നും ആസിഫ് പറഞ്ഞു. താന്‍ ആദ്യമായി സുരേഷ് ഗോപിയെ നേരിട്ട് കണ്ട അനുഭവവും ആസിഫ് പങ്കുവെച്ചു. ഒരിക്കല്‍ ആലുവയിലേയ്ക്ക് താന്‍ പോകുന്ന വഴി സിഗ്‌നലില്‍ വണ്ടി നിര്‍ത്തി തന്റെ മുന്‍പില്‍ ഒരു ഓഡി കാറാണ് നിര്‍ത്തിയിട്ടിരുന്നത്.
ആലുവയില്‍ നിന്ന് വന്ന ഒരു പ്രൈവറ്റ് ബസ് പെട്ടന്ന് സിഗ്‌നല്‍ കട്ട് ചെയ്ത് റോഡിലേയ്ക്ക് കയറിയതും മുന്‍പിലെ ഓഡി കാറില്‍ നിന്ന് സുരേഷ് ഗോപി ഇറങ്ങി ചെന്ന് ബസ് ഡ്രൈവറെ ചീത്ത പറഞ്ഞു. ആദ്യം ഷൂട്ടിങ്ങ് ആണെന്നാണ് പലരും കരുതിയത്. പക്ഷേ പിന്നീടാണ് പലര്‍ക്കും സത്യം മനസ്സിലായത്.
https://www.facebook.com/Malayalivartha

























