ആരാധകർ കാത്തിരുന്ന ആ പ്രൊമോ എത്തി! വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുന്നതിന്റെ ചെറിയ ഭാഗങ്ങൾ ഉൾപ്പെടുത്തി നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിലിന്റെ പ്രൊമോ പുറത്ത് വിട്ട് നെറ്റ് ഫ്ളിക്സ്

ജൂൺ ഒമ്പതിനായിരുന്നു ആരാധകർ കാത്തിരുന്ന ആ വിവാഹം. ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം നടന്നത്. അന്ന് മുതൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ കാണാൻ കാത്തിരിപ്പിലാണ് ആരാധകരും. എന്നാലിപ്പോഴിതാ നയൻതാര വിക്കി വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമോ പങ്കുവച്ചിരിക്കുകയാണ് നെറ്റ് ഫ്ളിക്സ്.
നെറ്റ് ഫ്ളിക്സ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമിലൂടെയാണ് പ്രൊമോ വീഡിയോ എത്തിയത്. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇരുവരും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുന്നതിന്റെ ചെറിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പ്രൊമോ. ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററി ചെയ്തത്.
https://www.facebook.com/Malayalivartha

























