Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

റോബിൻ വിളിച്ച കോളിൽ ദിലീപ് ആദ്യം കൈ പൊക്കി അഭിവാദ്യം ചെയ്തു.. ദിലീപുമായി വീഡിയോ കോളിൽ സംസാരിച്ച് റോബിൻ... ചിത്രങ്ങൾ പുറത്ത്...

10 AUGUST 2022 10:50 AM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസ്. മലയാളത്തില്‍ നാലാം സീസണില്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. ഈ അടുത്തിടെ അവസാനിച്ച നാലാം സീസണില്‍ മത്സരാര്‍ത്ഥികളില്‍ മിക്കവരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ദില്‍ഷ പ്രസന്നനാണ് നാലം സീസണില്‍ ബിഗ് ബോസിന്റെ ട്രോഫിയും അമ്പത് ലക്ഷം രൂപയും സ്വന്തമാക്കി ഒന്നാംസ്ഥാനം നേടിയത്. ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത്. ഷോയുടെ അവസാന ഭാഗത്തേക്ക് എത്തുന്നതിനിടെ പുറത്താക്കപ്പെട്ട ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ പരിപാടിയില്‍ വിജയം നേടിയില്ലെങ്കിലും ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്. ഇക്കഴിഞ്ഞ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഡോക്ടര്‍ റോബിന് തന്നെയാണെന്ന് പറയാം. ബിഗ്‌ബോസില്‍ നിന്ന്് പുറത്തായപ്പോഴും റോബിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ ഒരുപാട് ആരാധകരായിരുന്നു തിങ്ങിനിറഞ്ഞത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കിട്ടിയ റിയാസ് സലീമിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന കാരണത്തിലാണ് റോബിന്‍ രാധാകൃഷ്ണനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഷോയില്‍ ഉള്ളതിനേക്കാളേറെ ആരാധകരായിരുന്നു റോബിന് പുറത്തിറങ്ങിയപ്പോള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം റോബിന്റെ ആരാധകരെക്കുറിച്ച് എഴുതി. ഉദ്ഘാടന പരിപാടികളും മറ്റുമായി പിന്നീട് തിരക്കിലായിരുന്നു റോബിന്‍. റോബിന്റെ ഉൽഘടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ റോബിൻ വളരെ സജീവമാണ്. അതിനിടെ ഒരു ചിത്രത്തിൽ നായകനാകാനുള്ള സൗഭാഗ്യവും റോബിനെ തേടി എത്തി.

മലയാളത്തിലെ പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തിലാണ് റോബിൻ നായകനായി എത്തുന്നത്. റോബിന്റെ ബിഗ് ബോസ് ഇജക്ഷന് തൊട്ട് പിന്നാലെയായിരുന്നു സിനിമ പ്രഖ്യാപനം. അതിനു പിന്നാലെ സംവിധായകൻ പ്രിയദർശൻ, പ്രൊഡ്യൂസർ എൻ.എം ബാദുഷ എന്നിവരുൾപ്പെടെ മലയാള സിനിമയിലെ പ്രമുഖർക്കൊപ്പമുള്ള റോബിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, നടൻ ദിലീപുമായും വീഡിയോ കോളിൽ സംസാരിച്ചിരിക്കുകയാണ് റോബിൻ. ഇൻസ്റ്റാഗ്രാമിലൂടെ റോബിൻ തന്നെയാണ് ദിലീപുമായി വീഡിയോ കോളിൽ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചത്. റോബിൻ വിളിച്ച കോളിൽ ദിലീപ് കൈ പൊക്കി അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതാണ് വീഡിയോ. വിക്രത്തിലെ ഹിറ്റ് ഗാനം ബാക്ക്ഗ്രൗണ്ടായി ചേർത്തിരിക്കുന്ന വീഡിയോയിൽ ഇരുവരും എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമല്ല.'ദിലീപ് ഏട്ടാ' എന്ന അടികുറിപ്പോടെയാണ് റോബിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിലീപിനൊപ്പമുള്ള റോബിന്റെ വീഡിയോ റോബിൻ ഫാൻസും ദിലീപ് ഫാൻസും ഒരുപോലെ ഏറ്റെടുത്ത് കഴിഞ്ഞു. ദിലീപിന്റെ സർപ്രൈസ് ആണോ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ഫാൻസ്‌ കമന്റ് ബോക്സിൽ നിറയുന്നുണ്ട്. അതേസമയം, വോയിസ് ഓഫ് സത്യനാഥൻ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ദിലീപ് ഇപ്പോൾ. കഴിഞ്ഞ ദിവസം മുംബൈയിലെ താജ് ഹോട്ടലിനെ പശ്ചാത്തലമാക്കി ദിലീപ് നടന്നു നീങ്ങുന്ന വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവച്ചത് വൈറലായിരുന്നു.

നീല നിറത്തിലുള്ള പ്രിന്റഡ് ഷർട്ടും പാന്റുമാണിനാണ് ദിലീപിന്റെ നടത്തം. ദിലീപ് ആരാധകർ വീഡിയോ ഏറ്റെടുത്തിരുന്നു. പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടക്ക് വെച്ച് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (4 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (2 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (4 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (5 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends