ഒരിക്കലും മിസ്സ് ആക്കരുതെന്ന് നാനി! ‘വളരെ നന്ദി ബ്രദര്‍.. ഒരുപാട് സ്‌നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തുവെന്ന് ദുല്‍ഖർ; ദുല്‍ഖറിനൊപ്പം മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുന്നു...

സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്‍ക്കുമ്പോള്‍ അത് അഞ്ഞൂറിലധികം ആയി. ദുല്‍ഖറിനൊപ്പം മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ലഫ്. റാമിന്റെ പ്രണയകഥ പറഞ്ഞ ചിത്രം കണ്ട് നിറകണ്ണുകളോടെയാണ് പല പ്രേക്ഷകരും തിയേറ്റര്‍ വിട്ടത്. ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം നാനി. സീതാ രാമത്തെ ക്ലാസിക് എന്നാണ് നാനി വിശേഷിപ്പിച്ചത്. ദുല്‍ഖറിന്റയും മൃണാളിന്റേയും കമ്പോസര്‍ വിശാലിന്റെയും സംവിധായകന്‍ ഹനു രാഘവപുടിയുടെയും പേരെഴുതി ലവ് ഇമോജി ഇട്ട് സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത് എന്നാണ് നാനി ട്വീറ്റ് ചെയ്ത്. നാനി മറുപടിയുമായി ദുല്‍ഖറും ട്വിറ്ററിലെത്തി. ‘വളരെ നന്ദി ബ്രദര്‍. ഒരുപാട് സ്‌നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തു,’ എന്നാണ് ദുല്‍ഖര്‍ നാനിക്ക് മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha

























