നയന്‍താര-വിഘ്‌നേഷ് വിവാഹ വീഡിയോ ട്രെയിലര്‍ പുറത്ത് വിട്ട് നെറ്റ്ഫ്‌ലിക്‌സ്

സിനിമ ലോകം ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന ഒരു വീഡിയോയാണ് നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വിവാഹ വീഡിയോ. വലിയ ആഢംബരത്തോടെ നടന്ന വിവാഹത്തില്‍ ഷാരൂഖ് ഖാന്‍, രജനീകാന്ത്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, എ.ആര്‍ റഹ്മാന്‍ അടക്കം നിരവധി പേരാണ് പങ്കെടുത്തത്. വിവാഹം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മുഴുവന്‍ ചടങ്ങുകളും ഡോക്യുമെന്ററി പോലെ നെറ്റ്ഫ്‌ലീക്‌സ് സ്ട്രീം ചെയ്യുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
വിഘ്‌നേഷ് നയന്‍താര വിവാഹം ഉടനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നയന്‍താര ബിയോണ്ട് ദ് ഫെയറി ടെയില്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവാഹത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയ പങ്കുവച്ചിരിക്കുന്നത്.
റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും ഇത്രയും നാളത്തെ കാത്തിരിപ്പിന് ഒരു ഫലമുണ്ടായല്ലോ എന്നാണ് ടീസര്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഇനി എത്രയും പെട്ടെന്ന് മുഴുവന്‍ വീഡിയോയും പുറത്തുവിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡോക്യുമെന്ററിയുടെ റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂണ്‍ 9 ന് ചെന്നൈ മഹാബലിപുരത്തു വച്ച് നടന്ന വിവാഹത്തില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























