ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്...

ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്. നടിയുടെ ഇടത് കാലിനാണ് പരുക്കേറ്റത്. പുതിയ ചിത്രമായ 'ഇന്ത്യന്‍ പോലീസ് ഫോഴ്സിന്റെ' ഷൂട്ടിംഗ് വേളയിലാണ് തനിക്ക് പരിക്കേറ്റതെന്ന് ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.
റോള്‍ ക്യാമറ ആക്ഷന്‍ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്നാണ്് ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതല്‍ ശക്തയായി തിരിച്ചുവരും.
അത്രയും കാലം പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ശില്‍പ ഷെട്ടി കുറിച്ചു. കാലില്‍ ബാന്‍ഡേജുമായി വീല്‍ ചെയറില്‍ ഇരിക്കുന്ന ചിത്രവും നടി പങ്കുവച്ചു.
"
https://www.facebook.com/Malayalivartha

























