വിവാഹശേഷം അഭിനയരംഗത്തു നിന്നു മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ്.. പ്രിയ കൂട്ടുകാരെ കാണാൻ ഓടിയെത്തി! എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ.. സംവൃത പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

മലയാളികളുടെ ഇഷ്ട താരമാണ് സംവൃത സുനിൽ. വിവാഹശേഷം അഭിനയരംഗത്തു നിന്നു മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ് സംവൃത. ഭർത്താവ് അഖിൽ ജയരാജ്, മക്കളായ അഗസ്ത്യ, രുദ്ര എന്നിവരോടൊപ്പം അമേരിക്കയിലാണ് താമസം. 2012ൽ ആണ് അഖിൽ ജയരാജുമായുള്ള വിവാഹം. എന്നാലിപ്പോഴിതാ സിനിമയിലെ കൂട്ടുകാരെ സന്ദർശിക്കുന്നതിന്റെയും ഒത്തുച്ചേരുന്നതിന്റെയും തിരക്കിലാണ് താരം. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ സംവൃത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ എന്നാണ് സംവൃത സുഹൃത്തുക്കളെ വിശേഷിപ്പിക്കുന്നത്. ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ ചലച്ചിത്ര അരങ്ങേറ്റം. വളരെ പെട്ടെന്ന് മലയാളത്തിന്റെ പ്രിയ നായികയാവുകയും ചെയ്തു. 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വിവാഹശേഷം സിനിമാലോകത്തേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നാലെ മറ്റൊരു സിനിമയിലും കാണാനായില്ല.
https://www.facebook.com/Malayalivartha

























