Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവൻ മയങ്ങി വീഴുന്ന കാഴ്ച കണ്ട് നില്‍ക്കാനായില്ല! അഞ്ച് വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു.. ഇപ്പോഴാണ് മകന്‍ വാ അടച്ച് സമാധാനത്തോടെ ഉറങ്ങുന്നത് കാണുന്നത്... സ്വന്തം മകനാണ്, അതുകൊണ്ട് എല്ലാ കാര്യങ്ങളും വീഡിയോ എടുത്ത് കാണിക്കാന്‍ കഴിയില്ല.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി താരകുടുംബം

11 AUGUST 2022 08:36 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് ഏറെ പരിചിതരാണ്. ബിഗ് ബോസ് വേദിയിൽ പങ്കെടുത്തത്തോടെയാണ് ബഷീറിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. തനിയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം ബിഗ് ബോസ് വേദിയിലൂടെയാണ് ബഷീർ ആദ്യമായി വെളിപ്പെടുത്തിയത്. അതിന് പിന്നാലെ നിരവധി വിമർശനങ്ങളും അദ്ദേഹം നേരിട്ടിരുന്നു.ബഷീറും കുടുംബവും അവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് മുൻപിലെത്താറുണ്ട്. ബിഗ് ബോസിൽ നിന്ന് എൺപത്തിയഞ്ച് ദിവസം കഴിഞ്ഞാണ് ബഷീർ ബാഷി പുറത്താകുന്നത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചില മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം. തൻ്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണെന്നുള്ള കാര്യം ഈ അടുത്തായിരുന്നു ബഷീർ വെളിപ്പെടുത്തിയത്. അതിന് പിന്നാലെ മറ്റൊരു കാര്യം കൂടെ വെളിപ്പെടുത്തിയാണ് ബഷീർ ബഷിയിപ്പോൾ രംഗത്തെയിരിക്കുന്നത്. ബഷീര്‍ ബഷിയുടെ മകന്‍ സൈഗുവിന്റെ അഡിനോയിഡിന്റെ (മൂക്കിലെ ദശ വളര്‍ച്ച) സര്‍ജറി കഴിഞ്ഞു. സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയില്‍ പോയത് മുതല്‍, ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റുന്നത് വരെയുള്ള വിവരങ്ങള്‍ കഴിഞ്ഞ വീഡിയോയില്‍ ബഷീര്‍ ബഷി കാണിച്ചിരുന്നു. പുതിയ വീഡിയോയില്‍ സര്‍ജറിയ്ക്ക് ശേഷമുള്ള സന്തോഷവും സമാധാനവുമാണ് ബഷീറും സോനുവും പങ്കുവയ്ക്കുന്നത്. ഓപ്പറേഷന് ശേഷം പൂര്‍ണ തൃപ്തരായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് മകന്‍ വാ അടച്ച് സമാധാനത്തോടെ ഉറങ്ങുന്നത് കാണുന്നത് എന്ന് ബഷീര്‍ ബഷി പറയുന്നു. സ്വന്തം മകനാണ്, അതുകൊണ്ട് എല്ലാ കാര്യങ്ങളും വീഡിയോ എടുത്ത് കാണിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് രണ്ടാമത്തെ വീഡിയോ ബഷീര്‍ ബി തുടങ്ങുന്നത്. യൂട്യൂബിലൂടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കുന്നത് കൊണ്ടാണ് ഒരുപാട് പ്രാധാന്യമുള്ള ഈ വിഷവും അറിയിക്കുന്നത്. ഞാന്‍ അവന്റെ സ്വന്തം ഉപ്പയാണ്. വീഡിയോ എടുക്കുമ്പോള്‍ എനിക്കും വിഷമം ഉണ്ട്. പക്ഷെ ഞങ്ങളെ പോലെ ടെന്‍ഷന്‍ അടിച്ച് മക്കള്‍ക്ക് ഈ ഓപ്പറേഷന്‍ ചെയ്യാന്‍ വൈകിപ്പിയ്ക്കുന്നവര്‍ക്ക് കൂടെ ഈ വീഡിയോ സഹായകമാകും എന്നാണ് കരുതുന്നതെന്നും ബഷീര്‍ പറഞ്ഞു. കുഞ്ഞ് അനസ്‌തേഷ്യന്‍ കൊടുത്തതിന് ശേഷം മയങ്ങി വീഴുന്ന കാഴ്ച കണ്ട് നില്‍ക്കാന്‍ കഴിയില്ലായിരുന്നു. കരഞ്ഞു പോയി എന്നും ബഷീര്‍ പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം വളരെ നല്ല പിന്തുണയും സഹകരണവും ആണ് നല്‍കിയത്. ഓപ്പറേഷന്റെതായ ചെറിയ ചില അസ്വസ്ഥകള്‍ അല്ലാതെ സൈഗുവിന് ഇപ്പോള്‍ വേറെ കുഴപ്പം ഒന്നുമില്ല.

അഞ്ച് വര്‍ഷത്തിന് ശേഷം അവന്‍ ഇപ്പോള്‍ ആദ്യമായി മൂക്കിലൂടെ ശ്വാസമെടുത്ത് സമാധാനത്തോടെ ഉറങ്ങുന്നു. വളരെ അധികം ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ സര്‍ജറിയില്‍ ഞങ്ങള്‍ പൂര്‍ണ തൃപ്തരാണ് ഇപ്പോള്‍ ഹാപ്പിയുമാണ്. വീട്ടിലെത്തിയ ശേഷം സൈഗുവിന് ഒപ്പമുള്ള സെല്‍ഫി ചിത്രവുമായി ബഷീര്‍ ബഷി ഇന്‍സ്റ്റഗ്രാമിലും എത്തി. 'എന്റെ സൈഗുമോന് ഒപ്പം. സര്‍ജറി വിജയകരമായി പൂര്‍ത്തിയായി. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളുടെ വാവയെ പെടുത്തിയതിന് എല്ലാവര്‍ക്കും നന്ദി. ദൈവത്തിന്റെ അനുഗ്രഹത്തില്‍ അവന്‍ ഇപ്പോള്‍ വളരെ നന്നായി ഇരിയ്ക്കുന്നു' എന്നാണ് ബഷീര്‍ ബഷി മകനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends