കേരള സാരിയിൽ തലയില്‍ നിറയെ മുല്ലപ്പൂ ചൂടി കറുത്ത വട്ട പൊട്ടും വച്ച് സന്തോഷം നിറഞ്ഞ ആ ചിരി ഏറ്റെടുത്ത് സോഷ്യൽമീഡിയ; എന്തൊരു സുന്ദരിയാണ്! കണ്ട് നിന്ന് പോകുന്ന സൗന്ദര്യം... പോസ്റ്റ് വൈറൽ

അമൃത സുരേഷിനെയും ഗോപി സുന്ദറിനെയും വിട്ട് കളിക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല. തങ്ങളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാട്ടിയ താര ജോഡികളാണ് അമൃതയും ഗോപി സുന്ദറും. അതുകൊണ്ട് തന്നെ ഇരുവരെയും സംബന്ധിച്ച എല്ലാ കാര്യവും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാൽ ഇരുവരെയും പറയുമ്പോൾ മറ്റൊരാളെ കൂടി സോഷ്യൽമീഡിയ കുത്തിപ്പൊക്കാറുണ്ട്. അത് മറ്റാരുമല്ല അഭയ ഹിരണ്‍മയി ആണ്. കാരണം ഗോപിസുന്ദർ അമൃതയ്ക്ക് മുൻപ് ലിവിങ് ടുഗതർ ബന്ധം തുടങ്ങിയത് അഭയ്‌ക്കൊപ്പം ആയിരുന്നു. തന്നേക്കാള്‍ 13 വയസ് പ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നുവെന്നും അഭയ അന്ന് പറഞ്ഞിരുന്നു. കുടുംബംകലക്കി എന്ന വിളികളൊക്കെ കേട്ട് മടുത്തതാണെന്നും ഗായിക കുറിച്ചിരുന്നു. 19ാമത്തെ വയസിലായിരുന്നു അഭയ ഗോപി സുന്ദറിനെ കണ്ടുമുട്ടിയത്. കരിയറിലും ജീവിതത്തിലും വഴിത്തിരിവായി മാറിയ കൂടിക്കാഴ്ചയായിരുന്നു അത്. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഓണം സ്‌പെഷ്യല്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നതിന് ഇടയിലുള്ള വീഡിയോയിൽ എന്തൊരു സുന്ദരിയാണ്!! കേരള സാരിയാണ് വേഷം. തലയില്‍ നിറയെ മുല്ലപ്പൂ ചൂടി കറുത്ത വട്ട പൊട്ടും വച്ച് നിറഞ്ഞ് ചിരിയ്ക്കുന്ന വീഡിയോ ആണ് അഭയ ഹിരണ്‍മയി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ഓണപ്പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് 'ഓണം വന്നേ ഓണം വന്നേ' എന്നാണ് ക്യാപ്ഷന്‍ കൊടുത്തിരിയ്ക്കുന്നത്. അഭയയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്തൊരു സുന്ദരിയാണ്, എന്തൊരു മനോഹരമായ ചിരിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. നേരത്തെ വധുവായി അണിഞ്ഞൊരുങ്ങി നടത്തിയ ഫോട്ടോഷൂട്ടും അതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha

























