Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നോട് ആരും ദേഷ്യപ്പെടരുത്! ഞാൻ എല്ലാവരെയും വന്ന് കാണും.. നിങ്ങൾക്കല്ല എന്നെ കാണേണ്ടത്, എനിക്കാണ് നിങ്ങളെ കാണേണ്ടത്, എല്ലാവരെയും വന്ന് കാണും ഞാൻ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സ്നേഹവും ഉണ്ട്... എല്ലാവരും സന്തോഷമായിട്ടിരിക്കണം'.. 'എല്ലാവരെയും കാണാൻ ഓരോ സ്ഥലങ്ങളിൽ എത്തുമ്പോൾ എനിക്ക് ലഭിക്കുന്ന അം​ഗീകാരം വളരെ വലുതാണ്; വീഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ..

11 AUGUST 2022 12:52 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസ്. മലയാളത്തില്‍ നാലാം സീസണില്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. ഈ അടുത്തിടെ അവസാനിച്ച നാലാം സീസണില്‍ മത്സരാര്‍ത്ഥികളില്‍ മിക്കവരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ദില്‍ഷ പ്രസന്നനാണ് നാലം സീസണില്‍ ബിഗ് ബോസിന്റെ ട്രോഫിയും അമ്പത് ലക്ഷം രൂപയും സ്വന്തമാക്കി ഒന്നാംസ്ഥാനം നേടിയത്. ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത്. ഷോയുടെ അവസാന ഭാഗത്തേക്ക് എത്തുന്നതിനിടെ പുറത്താക്കപ്പെട്ട ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ പരിപാടിയില്‍ വിജയം നേടിയില്ലെങ്കിലും ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്. ഇക്കഴിഞ്ഞ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഡോക്ടര്‍ റോബിന് തന്നെയാണെന്ന് പറയാം. ബിഗ്‌ബോസില്‍ നിന്ന്് പുറത്തായപ്പോഴും റോബിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ ഒരുപാട് ആരാധകരായിരുന്നു തിങ്ങിനിറഞ്ഞത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കിട്ടിയ റിയാസ് സലീമിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന കാരണത്തിലാണ് റോബിന്‍ രാധാകൃഷ്ണനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഷോയില്‍ ഉള്ളതിനേക്കാളേറെ ആരാധകരായിരുന്നു റോബിന് പുറത്തിറങ്ങിയപ്പോള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം റോബിന്റെ ആരാധകരെക്കുറിച്ച് എഴുതി. ഉദ്ഘാടന പരിപാടികളും മറ്റുമായി പിന്നീട് തിരക്കിലായിരുന്നു റോബിന്‍. റോബിന്റെ ഉൽഘടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ റോബിൻ വളരെ സജീവമാണ്.

ഇപ്പോഴിതാ തന്നെ സ്നേഹിക്കുന്നവരോട് കുറച്ച് കാര്യങ്ങൾ പറഞ്ഞ് കൊണ്ട് വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് റോബിൻ. 'എന്നോട് ആരും ദേഷ്യപ്പെടരുത്. വീഡിയോ ചെയ്യണമെന്നൊക്കെ ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒന്നിനും സമയം കിട്ടുന്നില്ല. എറണാകുളത്ത് നിന്നൊക്കെ ഇൻ്റർവ്യു ചെയ്യാൻ ഓരോരുത്തർ വരുമ്പോൾ അവർക്കൊക്കെ കുറച്ച് സമയം കൊടുക്കണ്ടേയെന്നും റോബിൻ പറഞ്ഞു. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കും പിന്തുണക്കുന്നവർക്കും ഒരുപാട് നന്ദി. എത്ര പറഞ്ഞാലും മതി വരില്ല. ഞാൻ എല്ലാവരെയും വന്ന് കാണും. നിങ്ങൾക്കല്ല എന്നെ കാണേണ്ടത്, എനിക്കാണ് നിങ്ങളെ കാണേണ്ടത്, എല്ലാവരെയും വന്ന് കാണും ഞാൻ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സ്നേഹവും ഉണ്ട്. എല്ലാവരും സന്തോഷമായിട്ടിരിക്കണം'. 'എല്ലാവരെയും കാണാൻ ഓരോ സ്ഥലങ്ങളിൽ എത്തുമ്പോൾ എനിക്ക് ലഭിക്കുന്ന അം​ഗീകാരം വളരെ വലുതാണ്. എല്ലാവർക്കും ഒരുപാട് നന്ദി വീണ്ടും കാണുന്നത് വരെ സന്തോഷമായി ഇരിക്കുകയെന്നും റോബിൻ വീഡിയോയിലൂടെ പറഞ്ഞു. റോബിൻ്റെ ഈ വീഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends