Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട്ടിൽ ഒത്തുകൂടി നാൽവർ സംഘം! നിമിഷ, ജാസ്‌മിൻ എന്നിവരിൽ ഒരാളോടൊപ്പം ജീവിക്കാൻ അവസരം കിട്ടിയാൽ ആരെ തിരഞ്ഞെടുക്കുമെന്ന് റിയാസിനോട് ആരാധകൻ! പക്ഷെ ആ ഉത്തരം ഞെട്ടിച്ചു... വൈറൽ മറുപടി ഏറ്റെടുത്ത് ആരാധകർ

11 AUGUST 2022 02:08 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസ്. മലയാളത്തില്‍ നാലാം സീസണില്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. ഈ അടുത്തിടെ അവസാനിച്ച നാലാം സീസണില്‍ മത്സരാര്‍ത്ഥികളില്‍ മിക്കവരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ദില്‍ഷ പ്രസന്നനാണ് നാലം സീസണില്‍ ബിഗ് ബോസിന്റെ ട്രോഫിയും അമ്പത് ലക്ഷം രൂപയും സ്വന്തമാക്കി ഒന്നാംസ്ഥാനം നേടിയത്. ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം റിയാസ് സലീമിനായിരുന്നു. ബിഗ് ബോസ് സീസൺ നാലിന്റെ യഥാർത്ഥ വിജയി എന്ന് ഒരുകൂട്ടം പ്രേക്ഷകരും ഷോയിൽ നിന്ന് എവിക്ട് ആയി പോയ മത്സരാര്ഥികളും വിധി എഴുതിയ മത്സരാർത്ഥിയായായിരുന്നു റിയാസ്. ബിഗ് ബോസ് സീസൺ നാലിന്റെ 42-ാം ദിവസമാണ് വൈൽഡ് കാർഡ് എൻട്രിയായി റിയാസ് വീടിനുള്ളിൽ എത്തിയത്. റിയാസിന്റെ വരവോടെ ഷോ അതുവരെ പോയിരുന്ന ട്രാക്കിൽ നിന്ന് മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. ഷോയിലെത്തിയ ആദ്യ ആഴ്ചകളിൽ റിയാസിനെ മാറ്റി നിർത്തിയവർ തന്നെ അവസാനം ചേർത്ത് പിടിക്കുന്നതാണ് കണ്ടത്. ബിഗ് ബോസ് വീടിനുള്ളിൽ റിയാസിനെ ചേർത്ത് നിർത്തിയ മത്സരാർത്ഥികളായിരുന്നു നിമിഷ, ജാസ്മിൻ, റോൺസൺ എന്നിവർ.

കഴിഞ്ഞ ദിവസം ഈ നാൽവർ സംഘം വയനാട്ടിൽ ഒത്തുകൂടിയിരുന്നു. റോൺസണിന്റെ ബർത്ത്ഡേ ആഘോഷമാക്കിയ ഇവരുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ വൈറലായിരുന്നു. ഇപ്പോൾ ജാസ്മിനൊപ്പം ബാംഗ്ലൂരിലാണ് നിമിഷയും റിയാസും. അതിനിടെ ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകൻ റിയാസിനോട് ചോദിച്ച ചോദ്യവും അതിന് റിയാസ് നൽകിയ ഉത്തരവുമാണ് ശ്രദ്ധനേടുന്നത്. നിമിഷയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്ക് ചോദ്യം ചോദിക്കാൻ നൽകിയ അവസരത്തിലാണ് രസകരമായ ചോദ്യം. നിമിഷ, ജാസ്‌മിൻ എന്നിവരിൽ ഒരാളോടൊപ്പം ജീവിക്കാൻ അവസരം കിട്ടിയാൽ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു റിയാസിനോടുള്ള ചോദ്യം. അതിന് ആരെയും തിരഞ്ഞെടുക്കില്ല എന്ന മറുപടിയാണ് റിയാസ് നൽകിയത്. മറ്റു നിരവധി ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. റോൺസൺ, നിമിഷ, ജാസ്മിൻ ഇവരിൽ ആരോടാകും രഹസ്യങ്ങൾ പങ്കുവെക്കുക എന്നൊരാളുടെ ചോദ്യത്തിന് ആരോടും ഇല്ല. മൂന്ന് പേരെയും ഞാൻ വിശ്വസിക്കുന്നില്ല എന്നാണ് റിയാസ് മറുപടി നൽകിയത്. ടി ഷർട്ടിൽ ബിഗ് ബോസിലെ ഒരു ഡയലോഗ് അടിക്കുകയാണെങ്കിൽ അത് എന്തായിരിക്കും എന്ന ചോദ്യത്തിന് 'സ്റ്റേ എവേ' എന്ന തന്റെ ഡയലോഗാണ് റിയാസ് പറഞ്ഞത്. റിയാസിന്റെ മനോഹരമായ പിരികത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ അത് അവൻ അതിൽ രണ്ടു മണിക്കൂർ പണിയെടുക്കുന്നത് കൊണ്ടാണെന്നാണ് നിമിഷ പറഞ്ഞത്. നിമിഷയോടും ആരാധകരുടെ ചോദ്യമുണ്ടായി. എല്ലാവരും ആയുള്ള പ്രശ്‌നങ്ങൾ തീർത്തില്ലേ. ബ്ലെസ്‌ലിയുമായുള്ള പ്രശ്‌നങ്ങൾ തീർത്തു കൂടെ എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് എന്ത് മനോഹരമായ നടക്കാത്ത സ്വപ്‍നം എന്നായിരുന്നു നിമിഷയുടെ മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends