ആറാടുകയാണല്ലോ, കള്ള കൃഷ്ണൻ.. അവിവാഹിതനായ ഈ ഡോക്ടറെ ഒന്ന് ജീവിക്കാൻ അനുവദിക്കൂ! എട്ട് സുന്ദരിമാർക്കൊപ്പം റോബിന്റെ ഓണം ഫോട്ടോഷൂട്ട്.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ റോബിന്റെ തലവര മാറ്റിയത് സിനിമാ പ്രഖ്യാപനം ആയിരുന്നു. മലയാളത്തിലെ പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തിൽ നായകനാവാനുള്ള അവസരമാണ് റോബിന് ലഭിച്ചത്. ഇപ്പോൾ ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെയായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് റോബിൻ . ഇപ്പോഴിതാ, റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ഓണത്തിനു മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രമാണിത്. 'ഹാപ്പി ഓണം' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ റോബിനൊപ്പം എട്ട് പെൺകുട്ടികളാണ് അണിനിരക്കുന്നത്. പ്രമുഖ ഇൻസ്റ്റാഗ്രാം മോഡലുകളും സിരിയൽ താരങ്ങളും റോബിനൊപ്പം ചിത്രത്തിലുണ്ട്. രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് താഴെ നൽകുന്നത്. ആറാടുകയാണല്ലോ, കള്ള കൃഷ്ണൻ, അവിവാഹിതനായ ഈ ഡോക്ടറെ ഒന്ന് ജീവിക്കാൻ അനുവദിക്കൂ, ടൊവിനോ തോമസിന് വെല്ലുവിളിയാണോ, എവിടെച്ചെന്നാലും ആരാധികമാരുടെയും കോമ്പോകളുടെയും ശല്യം, ഇനി എത്ര കോമ്പോ ഫാൻസ് വരുമെന്ന് വല്ല പിടിയും ഉണ്ടോ, കളർ ആയിട്ടുണ്ടല്ലോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
https://www.facebook.com/Malayalivartha

























