തനിക്ക് സാമന്തയോടുള്ള സൗഹൃദത്തിന് യാതൊരു കുറവ് വന്നിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നാഗ ചൈതന്യ

സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു സമാന്ത നാദ ചൈതന്യ താര വിവാഹം. വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള സൗഹൃദത്തിന് യാതൊരു കുറവ് വന്നിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നാഗ ചൈതന്യ.
ഒരു അഭിമുഖത്തിലാണ് നാഗ ചൈതന്യ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ സാമന്തയെ അപ്രതീക്ഷിതമായി കണ്ടാല്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് താന്‍ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും,' എന്നായിരുന്നു നാഗചൈതന്യ മറുപടി നല്‍കിയത്.
തന്റെ കൈത്തണ്ടയിലെ ടാറ്റൂവിന്റെ അര്‍ത്ഥവും നാഗ ചൈതന്യ ആരാധകര്‍ക്കായി വെളിപ്പെടുത്തി. താരത്തിന്റെ കൈയിലെ മോഴ്‌സ് കോഡായ ടാറ്റൂവില്‍ നാഗചൈതന്യയുടെയും സാമന്ത റൂത്ത് പ്രഭുവിന്റെയും വിവാഹ തീയതിയാണ് പച്ചക്കുത്തിയിരിക്കുന്നത്. തന്റെ പേരും ഈ ടാറ്റൂവും അനുകരിക്കുകയും പച്ചകുത്തുകയും ചെയ്ത നിരവധി ആരാധകരെ താന്‍ കണ്ടിട്ടുണ്ട്.
സത്യത്തില്‍ നിങ്ങള്‍ ഇത് അനുകരിക്കേണ്ട കാര്യമില്ല, അതെന്റെ വിവാഹതീയതിയാണ്. ആരാധകര്‍ അതനുകരിക്കണമെന്ന് താനാഗ്രഹിക്കുന്നില്ലെന്നും നാഗചൈതന്യ പറഞ്ഞു. ടാറ്റൂ നീക്കം ചെയ്യാന്‍ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നും നാഗ ചൈതന്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























