മാര്‍ക്ക് ആന്റണിയിലെ ആക്ഷൻ രംഗ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരുക്കേറ്റു...

വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. ഇപ്പോഴിതാ ചിത്രത്തിലെ നായകനായ വിശാലിന് ആക്ഷൻ രംഗ ചിത്രീകരണത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റു. 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























