Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വല്ലാതെ വേദന അനുഭവിച്ചാണ് ശ്രീ പോയത്.. അവസാന സമയത്തൊക്കെയുള്ള വേദന കണ്ടുനില്‍ക്കാനാവില്ലായിരുന്നു.. ഇടയ്ക്ക് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍ കൊടുത്തിരുന്നു... മക്കളുടെ കാര്യങ്ങളും എന്റെ കാര്യങ്ങളുമെല്ലാം പെര്‍ഫെക്ടായി ചെയ്തിരുന്നയാളായിരുന്നു ശ്രീ... ശ്രീ എപ്പോഴും എനിക്കൊപ്പമുള്ളത് പോലെയായാണ് തോന്നുന്നത്... ശ്രീ എവിടെയാ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ ഉറക്കെ ചോദിച്ചിരുന്നു... കരിയറില്‍ ഓരോ നേട്ടം സ്വന്തമാക്കുമ്പോഴും അത് കാണാന്‍ പ്രിയപ്പെട്ടവള്‍ കൂടെയില്ലാത്തതിന്റെ സങ്കടത്തിൽ ബിജു നാരായണന്‍

14 AUGUST 2022 03:55 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകനാണ് ബിജു നാരായണന്‍. ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗാനങ്ങള്‍ സമ്മാനിച്ച പ്രിയഗായകന്റെ ഭാര്യയുടെ മരണം ആരാധകരേയും ഏറെ സങ്കടപ്പെടുത്തിയിരുന്നു. 44ാം വയസ്സില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ശ്രീലത വിടവാങ്ങിയത്. ശ്രീലത വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണിപ്പോള്‍. പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള ബിജു നാരായണന്റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രീഡിഗ്രി സമയത്താണ് ബിജു നാരായണനും ശ്രീലതയും കണ്ടുമുട്ടുന്നത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 21 വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവിലായാണ് ശ്രീലത വിടവാങ്ങിയത്. 31 വര്‍ഷമായി എന്നോട് ഏറ്റവും അടുത്ത് നിന്നിരുന്നയാള്‍. അങ്ങനെയുള്ളൊരാളുടെ അപ്രതീക്ഷിത വിയോഗം എങ്ങനെ നേരിടുമെന്നറിയില്ലെന്നായിരുന്നു ശ്രീലത വിടവാങ്ങിയ സമയത്ത് ബിജു നാരായണന്‍ പറഞ്ഞത്. ഗായകരുടെ കൂട്ടായ്മയായ സമയത്തിന്റെ മീറ്റിംഗിനിടെ എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഫോട്ടോ എടുക്കണമെന്ന് അവള്‍ പറഞ്ഞിരുന്നു. കളമശ്ശേരിയിലെ ഞങ്ങളുടെ വീട്ടിലായിരുന്നു സമത്തിന്റെ ഒത്തുചേരല്‍. ഗായകരെല്ലാമായി സംസാരിച്ച് സമയം പോയപ്പോള്‍ ഫോട്ടോ എടുക്കുന്ന കാര്യം വിട്ട് പോയിരുന്നു.

അടുത്ത തവണ നമുക്കെന്തായാലും ഫോട്ടോ എടുക്കാമെന്ന് ഉറപ്പ് കൊടുത്തിരുന്നു. അതിന് കാത്തുനില്‍ക്കാതെയാണ് ശ്രീ മടങ്ങിയത്. വല്ലാതെ വേദന അനുഭവിച്ചാണ് ശ്രീ പോയത്. അവസാന സമയത്തൊക്കെയുള്ള വേദന കണ്ടുനില്‍ക്കാനാവില്ലായിരുന്നു. ഇടയ്ക്ക് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍ കൊടുത്തിരുന്നു. വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോവട്ടെയെന്നായിരുന്നു ആ സമയത്ത് താന്‍ പ്രാര്‍ത്ഥിച്ചിരുന്നതെന്ന് ബിജു നാരായണന്‍ പറയുന്നു. മക്കളുടെ കാര്യങ്ങളും എന്റെ കാര്യങ്ങളുമെല്ലാം പെര്‍ഫെക്ടായി ചെയ്തിരുന്നയാളായിരുന്നു ശ്രീ. ശ്രീ എപ്പോഴും എനിക്കൊപ്പമുള്ളത് പോലെയായാണ് തോന്നുന്നത്. എന്നെ വിളിക്കുന്നതും ഓരോന്ന് എടുത്ത് തരുന്നതുമെല്ലാമാണ് ഓര്‍മ്മയിലുള്ളത്്. ഇടയ്ക്ക് എന്റെ ഹെഡ് ഫോണ്‍ കുറേ തപ്പിയിട്ടും കണ്ടില്ല.

ശ്രീ എവിടെയാ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ ഉറക്കെ ചോദിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ബാഗ് പരിശോധിച്ചപ്പോള്‍ അത് ബാഗിലുണ്ടായിരുന്നു. അങ്ങനെയൊരു അനുഭവമുണ്ടായെന്നും അന്നത്തെ അഭിമുഖത്തില്‍ ബിജു നാരായണന്‍ പറഞ്ഞിരുന്നു. കാതോട് കാതോരത്തിലെ ദേവദൂതര്‍ എന്ന ഗാനം റീമിക്‌സ് ചെയ്തപ്പോള്‍ അത് ആലപിച്ചത് ബിജു നാരായണനായിരുന്നു. കരിയറില്‍ ഓരോ നേട്ടം സ്വന്തമാക്കുമ്പോഴും അത് കാണാന്‍ പ്രിയപ്പെട്ടവള്‍ കൂടെയില്ലാത്തതിന്റെ സങ്കടത്തിലാണ് അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends