പാട്ടിനേക്കാളും കുഞ്ചാക്കോ ബോബന്റെ ഡാൻസാണ് അതിന്റെ സവിശേഷത! ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്... അപകടം സംഭവിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ ചെറിയ അപകടമാണ് സംവിച്ചതെന്നാണ് കരുതിയത്.. ബോധം വന്ന ശേഷം രണ്ട് ദിവസം ആയി അപകടം നടന്നിട്ട് എന്ന് അറിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയിരുന്നു.. തുറന്ന് പറച്ചിലുമായി സിദ്ധാർഥ് ഭരതൻ!

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘ എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ കോർത്തിണക്കിയാണ് അണിയറ പ്രവർത്തകർ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സിനിമയുടെ റിലീസ് തിയതി ഉടന്‍ പുറത്തുവിടും. ഓഗസ്റ്റിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സിദ്ധാർഥ് നേരത്തെ അറിയിച്ചിരുന്നു. ഇതുകൂടാതെ ജിന്ന് സിനിമയും ഉടൻ തിയറ്ററിലെത്തും. ജിന്നിൽ സൗബിൻ ഷാഹിറാണ് എത്തുക. ഇപ്പോഴിതാ തന്റെ വരാനിരിക്കുന്ന പുതിയ സിനിമകളുടെ വിശേഷങ്ങൾ പങ്കുവെച്ച് സിദ്ധാർഥ് ഭരതൻ നൽകിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്.
ദേവദൂതർ പാടി എന്ന ഗാനം കണ്ടിരുന്നു. 'ഒരു കോടി വ്യൂസ് റി പ്രൊഡ്യൂസ് ചെയ്ത ആ ഗാനത്തിന് ഇപ്പോൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ കുഞ്ചാക്കോ ബോബൻ മാത്രമാണ്.' 'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്. പാട്ടിനേക്കാളും കുഞ്ചാക്കോ ബോബന്റെ ഡാൻസാണ് അതിന്റെ സവിശേഷത. അതിന്റെ ഒറിജിനൽ വേർഷന് പോലും ഇത്രയേറെ വ്യൂസ് ലഭിച്ചിട്ടില്ല. പാട്ടും നല്ലതാണ്. ചാക്കോച്ചന്റെ പെർഫോമൻസാണ് കേറി കൊളുത്തിയിരിക്കുന്നത്.' 'ദുൽഖർ അടക്കം നിരവധി താരങ്ങൾ വീണ്ടും ചാക്കോച്ചനെ അനുകരിക്കുന്ന വീഡിയോ കണ്ടു. പാട്ടിനെ താഴ്ത്തികെട്ടുകയല്ല. ഇപ്പോൾ വീണ്ടും ആ ഗാനം ഇറങ്ങിയപ്പോൾ ആളുകളിൽ വർക്കായത് ചാക്കോച്ചന്റെ ഡാൻസാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അച്ഛനോടൊപ്പം വൈശാലിയുടെ സെറ്റിൽ വഞ്ചിയിൽ പോയ ഓർമ്മകളുണ്ട്.' 'കൃത്യമായി ഓർമയില്ലെങ്കിലും എവിടെയോ എന്തൊക്കയോ ഓർമകളുണ്ട്. അച്ഛൻ ചെയ്ത വർക്കുകൾ കാണുമ്പോൾ അഭിമാനമാണ്. താഴ്വാരം സിനിമയിലെ ഫൈറ്റൊക്കെ എന്റെ അച്ഛൻ ചെയ്തതാണെന്ന് പറയുമ്പോൾ അഭിമാനമാണ്. പ്രിയദർശൻ സാറിനടുത്താണ് ഞാൻ ഏറെക്കാലം പ്രവൃത്തിച്ചത്.' 'അദ്ദേഹം ചെയ്യുന്ന രീതികൾ പലതും പഠിക്കാൻ സാധിച്ചിട്ടുണ്ട്.
ജിഷ്ണു എപ്പോഴും ഓർമകളിലുണ്ട്. അദ്ദേഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരാളായിരുന്നു. അമ്മ വളരെ ബോൾഡ് വുമണായിരുന്നു. അമ്മയുടെ ആരാധകനാണ് ഞാൻ. അമ്മയുടെ ആറ്റിറ്റൂഡും കാര്യങ്ങളെ കാണുന്ന രീതിയൊക്കെ എപ്പോഴും കൂളാണ്.' 'എല്ലാ അമ്മമ്മാരേയും പോലെ വഴക്ക് പറയുമെങ്കിലും നമ്മള്‍ ഒരു മോശം അവസ്ഥയിലാണ് ഇരിക്കുന്നതെങ്കില്‍ വ്യത്യസ്തമായ രീതിയിലാണ് അമ്മ അപ്രോച്ച് ചെയ്യുക. നമ്മളുടെ കൂടെയിരുന്ന് സമാധാനിപ്പിക്കും.' 'അപകടം സംഭവിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ ചെറിയ അപകടമാണ് സംവിച്ചതെന്നാണ് കരുതിയത്. ബോധം വന്ന ശേഷം രണ്ട് ദിവസം ആയി അപകടം നടന്നിട്ട് എന്ന് അറിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയിരുന്നു.' 'പക്ഷെ അമ്മ ആദ്യം ഐ.സി.യുവില്‍ എത്തി കാണുമ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ചെയ്തത്. അമ്മ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഞാന്‍ ഇമോഷണലി വളരെ മോശം അവസ്ഥയില്‍ ആയിരുന്നു.' 'ഞാന്‍ കരയാനൊക്കെ തുടങ്ങിയപ്പോള്‍ കരയരുതെന്ന് അമ്മ പറയുമായിരുന്നു' സിദ്ധാർഥ് ഭരതൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























