Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നുവെന്ന ദിലീപിന്റെ ആരോപണം! ഹർജി 24ന് പരി​​ഗണിക്കും.. അതിജീവിത കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന പൾസർ സുനിയുടെ ആരോപണം! ഈ ഹർജിയും കോടതി 24ന് പരിഗണിയ്ക്കും...

22 AUGUST 2022 10:46 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് വിചാരണ കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹരജിയിലായിരുന്നു നോട്ടീസ്. നടപടികളുടെ ഭാഗമായി കേസ് വിചാരണ കോടതി പരിഗണിച്ചപ്പോഴാണ് ദിലീപ് ഹരജി നൽകിയത്. കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപ് ആരോപണണമുന്നയിച്ചിരുന്നു. കോടതിയിൽ നിന്നുള്ള ഒരു രേഖ ബൈജു പൗലോസ് അത്തരത്തിൽ ഫോട്ടോ എടുത്ത് ചില മാധ്യമങ്ങൾക്ക് നൽകിയെന്നും അത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള ഹരജിയിലാണ് വിചാരണ കോടതി ബൈജു പൗലോസിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. ഹരജി 24ന് പരി​​ഗണിക്കും.അതേസമയം, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യമനുവദിക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകി. "അതിജീവിത കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നത്. കോടതി മാറ്റം ആവശ്യപ്പെട്ട് ഹരജി നൽകുന്നത് ഇതിന് വേണ്ടിയാണ്. സിബിഐ കോടതിയിൽ നടന്ന വിചാരണ സെഷൻസ് കോടതിയിലേക്ക് മാറി. ജഡ്ജി മാറിയപ്പോഴാണ് കേസിന്റെ വിചാരണ മാറിയത്. അത്തരത്തിൽ വിചാരണ മാറ്റിയത് കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാണ്. തനിയ്ക്ക് ഇതുവരെയും ഈ കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ ജാമ്യം അനുവദിക്കണമെന്നു സുനി കോടതിയെ അറിയിച്ചു. ഈ ഹരജിയും കോടതി 24ന് പരിഗണിയ്ക്കും.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത് കഴിഞ്ഞ ദിവസമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്നായിരുന്നു ജഡ്ജിയുടെ പിന്മാറ്റം. ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസറ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സ്വമേധയാ ഉള്ള പിന്മാറ്റം. അതേസമയം ദിലീപ് പ്രതിയായ കേസില്‍ നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് ശക്തമായ വാദങ്ങളാണ്. ഇതുവരെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിചാരണ കോടതിയിലെ ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് നടി. ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും ദിലീപ് ബന്ധം സ്ഥാപിച്ചുവെന്നാണ് നടിയുടെ ആരോപണമെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇങ്ങനെയായാല്‍ ഒരിക്കലും നീതി കിട്ടില്ലെന്ന് നടി സംശയിക്കുന്നു. അതുകൊണ്ടുതന്നെ ജഡ്ജി ഹണി എം വര്‍ഗീസ് കേസിന്റെ വിചാരണ നടത്തരുതെന്ന് നടി ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ തീരുമാനം വളരെ നിര്‍ണായകമാകും.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവായ എക്‌സൈസ് സിഐയുമായും ദിലീപ് ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന വാദം കേസിന്റെ വിചാരണയുടെ വിശ്വാസ്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ കോടതി മാറ്റം ആവശ്യപ്പെടുന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും അന്വേഷണം തുടരാനുള്ള സാധ്യതകളുണ്ട്. ഒന്നിലധികം ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. ഇതെല്ലാം വിചാരണ ഇനിയും വൈകിക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്. വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല. നേരത്തെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങളും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഭര്‍ത്താവുമായി ദിലീപും മറ്റു പ്രതികളും ബന്ധമുണ്ടാക്കിയതിന് തെളിവായിട്ടാണ് ഓഡിയോ സന്ദേശം നടി ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വിചാരണ കോടതി ജഡ്ജി പരിഗണിക്കുന്നില്ലെന്ന് നടി പറയുന്നു. 'തേടിയ വള്ളി കാലില്‍ ചുറ്റി'യെന്ന ഫോണ്‍ സംഭാഷണത്തിലെ വാക്കുകള്‍ ജഡ്ജിയുമായി ബന്ധമുണ്ടാക്കി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജഡ്ജിയുടെ ഭര്‍ത്താവ് പ്രതിയായ കേസും സംഭാഷണത്തില്‍ പറയുന്നു. ഇതെല്ലാം വിചാരണ നീതി പൂര്‍വമാകില്ല എന്നതിന് തെളിവായി നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends