വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 12 പേരോളമാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
വിവാഹ ചടങ്ങുകൾക്കു ശേഷം നാരകക്കാനത്തിന് സമീപത്തുള്ള വ്യൂ പോയിന്റിൽ പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽ പ്പെട്ടത്. മടക്ക യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആളുകളെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.
"
https://www.facebook.com/Malayalivartha

























