കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല... സംവിധായകന്‍ ലിംഗുസാമിക്ക് ആറുമാസം തടവ് ശിക്ഷ

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന കേസില്‍ സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രൊഡക്ഷന്‍ കമ്ബനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസാമി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു.
'യെണ്ണി ഏഴു നാള്‍ക്കുള്ള' എന്ന സിനിമ ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പണം വാങ്ങിയത്. എന്നാല്‍ സിനിമ നടന്നില്ല. കടം വാങ്ങിയ പണം അദ്ദേഹം തിരികെ നല്‍കിയില്ല. ലിംഗുസാമി നല്‍കിയ ചെക്ക് ബൗണ്‍സാവുകയും ചെയ്ത സാഹചര്യത്തിലാണ് കമ്ബനി കേസ് കൊടുത്തത്. നിലവില്‍ 'ദ വാര്യര്‍' എന്ന സിനിമയാണ് ലിംഗുസാമിയുടേതായി റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha

























