Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു


  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ


ഇന്ന് അക്ഷയ തൃതീയ ... സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്

മരിക്കുന്നതിന് മുൻപ് കല്പന വെളിപ്പെടുത്തിയത്! അവസാന അഭിമുഖത്തിൽ കൽപന തുറന്ന് പറഞ്ഞ അഞ്ചു കാര്യങ്ങൾ ഏറ്റെടുത്ത് ആരാധകർ

23 AUGUST 2022 12:59 PM IST
മലയാളി വാര്‍ത്ത

ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ നടിയായിരുന്നു കല്‍പ്പന. 2016 ജനുവരി 25 നായിരുന്നു പെട്ടൊന്നൊരു മരണത്തിലൂടെ നടി മലയാള സിനിമയെ ഞെട്ടിപ്പിച്ചത്. ഇന്ന് കല്‍പ്പന മരിച്ചിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. 1977 ല്‍ സിനിമയിലെത്തി നടി മരണം വരെയും സിനിമയില്‍ അഭിനയിച്ചിരുന്നു. കാര്യമായി ഒരു അസുഖവും ഇല്ലാതിരുന്ന നടി സന്തോഷത്തോടെ കിടന്ന് ഉറങ്ങിയെങ്കിലും നേരം വെളുത്തപ്പോള്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് പോവുകയായിരുന്നു. മലയാള സിനിമയുടെ തീരാനഷ്ടമായിരുന്നു കല്‍പ്പന. 1977 ല്‍ സിനിമയിലെത്തിയത് മുതല്‍ മരണം വരെയും നടിയായി കല്‍പ്പന സിനിമയിലുണ്ടായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ പോയപ്പോഴായിരുന്നു മരണത്തിന് കീഴടങ്ങേണ്ടി വന്നത്. എന്നാൽ നടിയുടെ മരണത്തിന് മുൻപ് താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയിലായിരുന്നു താരം മനസ് തുറന്ന് സംസാരിച്ചത്.

തന്റെ ജീവിത വിജയത്തിന്റെ കാരണം അച്ഛന്‍ തനിക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ജീവിത്തില്‍ പാലിക്കുന്നതുകൊണ്ടാണ്. എന്റെ ജീവിതത്തില്‍ എനിക്ക് എന്തെങ്കിലും വിഷമം വന്നാല്‍ താന്‍ നല്ല അടിച്ചുപൊളി പാട്ടുകള്‍ കേള്‍ക്കുകയും നല്ല കടുപ്പത്തില്‍ ഒരു ചായ കുടിക്കുകയാണ് ചെയ്യാറുമെന്ന് കല്‍പന പറഞ്ഞിരുന്നു. അച്ഛന്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും 5 നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ തന്നിട്ടുണ്ടായിരുന്നു..അതിങ്ങനെയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു..

1 തങ്ങള്‍ക്കുവേണ്ടി ഷൂട്ടിംഗ് വണ്ടി വെയിറ്റ് ചെയ്തു കിടക്കരുത്. ഷൂട്ടിംഗ് വണ്ടി വരുന്നതിനു 5 മിനിറ്റ് മുന്‍മെങ്കിലും റെഡിയായിട്ട് നില്‍ക്കണം

2 പുരുഷനായാലും സ്ത്രീയായാലും ആ വ്യക്തിയുടെയും കണ്ണില്‍ നോക്കി വേണം സംസാരിക്കാന്‍. പറയാനുള്ളത് വ്യക്തമായും കൃത്യമായും മറ്റുള്ളവരോട് പറയണം
3 നിങ്ങള്‍ ഒരാളോടും ഒരിക്കലും മോശമായി പെരുമാറരുത്. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ആരെങ്കിലും നിങ്ങളോടു മോശമായി പെരുമാറിയാല്‍ അപ്പൊ കൊടുക്കണം അടി. എന്നാല്‍ അച്ഛന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരിക്കാം തനിക്ക് തന്റെ ജീവിതത്തില്‍ അങ്ങനെ ആരെയും അടിക്കേണ്ടി വന്നിട്ടില്ല. ഞങ്ങളുടെ അച്ഛന്റെയും ദൈവത്തിന്റെയും അനുഗ്രഹമായിരിക്കാം അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകാതിരുന്നത്

4 ഒരു വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നിന്ന് സ്വീകരിക്കണം. അതിനി എത്ര താഴെത്തട്ടില്‍ ഉള്ള ആളാണെങ്കിലും മുകളിലുള്ള ആള്‍ ആണെങ്കിലും എഴുന്നേറ്റുനിന്ന് വേണം വരുന്ന ആളെ സ്വീകരിക്കാന്‍
5 വിവാഹിതനായ ഒരു പുരുഷന്റെ ജീവിതം ഒരിക്കലും നശിപ്പിക്കരുത്. വിവാഹിതനായ ഒരു പുരുഷനോട് സംസാരിക്കുമ്പോള്‍ അയാള്‍ വിവാഹിതനാണ് എന്ന ബോധം സ്വന്തം മനസ്സില്‍ ഉണ്ടാകണമെന്നും അച്ഛന്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് കല്‍പന പറഞ്ഞു.

1970 കളില്‍ ബാലതാരമായിട്ടായിരുന്നു കല്‍പ്പന സിനിമയിലെത്തിയത്. വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലായിരുന്നു കല്‍പ്പന ആദ്യം അഭിനയിച്ചത്. ശേഷം മരിക്കുന്നതിന് മുമ്പ് വരെ 300 സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. വിടരുന്ന മൊട്ടുകള്‍ക്ക് ശേഷം വേറെയും സിനിമയിലഭിനയിച്ചിരുന്നെങ്കിലും എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലേക്ക് കല്‍പ്പന എത്തിയത്. 1983 ലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. ഇക്കാലയളവിനുള്ളില്‍ ദേശീയ പുരസ്‌കാരം നേടാനും കല്‍പ്പനയ്ക്ക് കഴിഞ്ഞിരുന്നു. അറുപതാമത് ദേശീയ പുരസാകരത്തില്‍ തനിച്ചല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം കല്‍പ്പനയെ തേടി എത്തിയിരുന്നു.

ജഗതി ശ്രീകുമാറിനൊപ്പം ചേര്‍ന്ന് മലയാള സിനിമയിലെ ഹാസ്യങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടിയായിരുന്നു കല്‍പ്പന. ഹാസ്യ നടി എന്ന ലേബലില്‍ തന്നെയായിരുന്നു നടി അറിയപ്പെട്ടിരുന്നത്. മൂന്ന് സഹോദരിമാരുള്ള കല്‍പ്പനയുടെ കുടുംബവും ഒരു സിനിമാ കുടുംബമായിരുന്നു. നടിമാരായ കലാരഞ്ജിനിയുടെയും ഉര്‍വ്വശിയുടെയും നടുവിലുള്ള സഹോദരിയായിരുന്നു കല്‍പ്പന. 1998 ല്‍ സംവിധായകന്‍ അനില്‍ കുമാറുമായി കല്‍പ്പന വിവാഹ ജീവിതം ആരംഭിച്ചിരുന്നു. ദാമ്പത്യ ജീവിതം അത്ര ശുഭകരമല്ലാതെ വന്നതോടെ 2012 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. കല്‍പനയുടെ ഏക മകളാണ് ശ്രീമയിയും അമ്മയുടെ പാതയിലൂടെ മകളും സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങാന്‍ പോവുകയാണ്. തന്റെ സിനിമ വിശേഷങ്ങള്‍ ശ്രീമയി തുറന്ന് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം  (14 minutes ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (40 minutes ago)

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...  (47 minutes ago)

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് ...  (57 minutes ago)

ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു  (1 hour ago)

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (6 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (6 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (7 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (7 hours ago)

Malayali Vartha Recommends