Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ചോദ്യം ചെയ്യലിനായി ഇന്ന് വിളിച്ച് വരുത്തും... കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്

31 AUGUST 2022 08:44 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ചോദ്യം ചെയ്യലിനായി ഇന്ന് വിളിച്ച് വരുത്തും. ഇന്ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. നടൻ ദിലീപിനെതിരെ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീർക്കാനായി ഉണ്ടായിക്കിയ വ്യാജ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്റെ അനിയന്‍ ദിലീപിന്റെ ഫോണിലേക്ക് എത്തിയത് ഷോണ്‍ ജോർജിന്റെ ഫോണില്‍ നിന്നാണെന്നും കണ്ടെത്തിയിരുന്നു. അനൂപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചപ്പോഴായിരുന്നു ഷോണിന്റെ ബന്ധവും മനസ്സിലായത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഷോണ്‍ ജോർജിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷോണിനെ ചോദ്യം ചെയ്യാനായി നോട്ടീസ് കൊടുത്തുവെന്ന വിവരവും കഴിഞ്ഞ ദിവസം വൈകീട്ട് പുറത്ത് വരുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ഇന്നലെ 11 മണിക്ക് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഓഫിസിൽ എത്താനായിരുന്നു ഷോണ്‍ ജോർജിന് ആദ്യം ലഭിച്ച നിർദേശം. എന്നാല്‍ പിന്നീട് ഹാജരാകേണ്ടെന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും അറിയിച്ചതായി ഷോൺ ജോർജ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് വ്യാജമായ സ്‌ക്രീൻഷോട്ട് ഷോണ്‍ ജോർജ് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സിനിമാ പ്രവർത്തരും വക്കീലും പൊലീസുകാരും അടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീൻഷോട്ടായിരുന്നു നൽകിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാൽ ഈ സ്‌ക്രീൻഷോട്ട് വ്യജമായി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. അനൂപിന് ഷോണ്‍ ജോർജ് സ്ക്രീന്‍ ഷോട്ട് അയച്ചുകൊടുത്ത ഐ ഫോണ്‍ കണ്ടെത്താനായിരുന്നു ഓഗസ്റ്റ് 25ന് രാവിലെ എട്ടരയോടെ പൂഞ്ഞാറില പിസി ജോർജിന്റെ കുടുംബ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. മറ്റൊരു ഗ്രൂപ്പില്‍ നിന്ന് കിട്ടിയ സ്ക്രീന്‍ഷോട്ട് അനൂപിന് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇത് നിർമ്മിച്ചത് താനല്ലെന്നുമാണ് ഷോണ്‍ ജോർജിന്റെ വാദം.

അന്ന് ഉപയോഗിച്ചിരുന്ന ഫോണ്‍ 2019 ല്‍ നഷ്ടമായെന്നും ഇത് സംബന്ധിച്ച് അന്ന് തന്നെ പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിന്‍റെ ഓഫീസിലും പരിശോധന നടന്നിരുന്നു. റെയ്ഡിൽ പോലീസ് അന്വേഷിക്കുന്ന ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും മറ്റ് ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. അതേസമയം, പൊലീസ് അന്വേഷണം അനാവശ്യമാണെന്നും കുട്ടികള്‍ക്ക് പഠിക്കാനുള്ള ടാബ് വരെ എടുത്തുകൊണ്ടുപോയി എന്നുമായിരുന്നു പിസി ജോർജിന്റെ പ്രതികരണം. ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേരും ഈ ഗ്രൂപ്പില്‍ വ്യാജമായി ചേർത്തിരുന്നു. ബൈജു കൊട്ടാരക്കരയുടെ പരാതയിൽ വ്യാജരേഖ നിർമ്മിക്കൽ, അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പ് ചേർത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends