Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോൾ പ്രണയിച്ച് വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ട്... ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു... രണ്ട് പേരും രണ്ട് പേരെയും പ്രണയിച്ചു.. അമ്മ ലൊക്കേഷനില്‍ വരുമായിരുന്നു.. അമ്മയുടെ കണ്ണുവെട്ടിച്ചാണ് പ്രണയിച്ചത്.. അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി പോവുകയാണെങ്കില്‍ കുഴപ്പമില്ല.. എവിടെയെങ്കിലും ഒരു കോണില്‍ പൊസസ്സീവ്‌നെസ് ഉണ്ടാവും; വിവാഹമോചന വാർത്തയിൽ ആദ്യമായി നടി അനുശ്രീയുടെ പ്രതികരണം ഇങ്ങനെ

31 AUGUST 2022 09:14 AM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയവിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകളോട് നടി പ്രതികരിച്ചിരിക്കുകയാണ്. സീരിയലിലെ ക്യാമറ അസിസ്റ്റന്റ് ആയിരിക്കുമ്പോഴാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുമ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ആളാണെങ്കില്‍ അവര്‍ക്ക് നമ്മുട വര്‍ക്കിനെ പറ്റി അറിയാമല്ലോന്ന് കരുതി. ഇന്റിമേറ്റ് സീനൊക്കെ വരുമ്പോള്‍ അത് അഭിനയമാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അങ്ങനൊരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നുവെന്ന്' നടി പറയുന്നു.  പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എല്ലാ കാര്യവും അമ്മയോട് തുറന്ന് പറഞ്ഞിരുന്നു. പ്രണയത്തെ പറ്റിയും പറഞ്ഞു. പക്ഷേ സമ്മതിച്ചില്ല. പറയാതെ ഞാന്‍ ഒന്നും ചെയ്യില്ലെന്ന് അറിയാം. പക്ഷേ എന്തേലും അബദ്ധത്തില്‍ പോയി ചാടുമോ എന്ന പേടിയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയം അമ്മ പിടിച്ചു. ഒരു കള്ളം പിടിച്ചാല്‍ പിന്നെ ഞാന്‍ കാലില്‍ വീഴും. അങ്ങനെ അതൊക്കെ പറഞ്ഞതായി നടി വ്യക്തമാക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി പോവുകയാണെങ്കില്‍ കുഴപ്പമില്ല. എവിടെയെങ്കിലും ഒരു കോണില്‍ പൊസസ്സീവ്‌നെസ് ഉണ്ടാവും. ഭര്‍ത്താവിന് ചെറുതായി ഉണ്ടെങ്കിലും എനിക്ക് അത് കുറച്ചധികം കൂടുതലാണ്. അദ്ദേഹം വേറെ ആരെയെങ്കിലും പേര് ഷോട്ടാക്കി വിളിച്ചാല്‍ പോലും അതെന്തിനാണെന്ന് ഞാന്‍ ചോദിക്കും. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളെ വേണ്ടെന്നാണ് അമ്മ പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് കല്യാണം കഴിഞ്ഞ 99.9 ശതമാനം പേരും നല്ല രീതിയില്‍ ജീവിച്ചിട്ടില്ല. അതുകൊണ്ടാണ് അമ്മ അതിനെ എതിര്‍ത്തത്. അമ്മ പറഞ്ഞത് ഞാന്‍ കേട്ടില്ല. ഇപ്പോള്‍ പ്രണയിച്ച് വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ട്. പ്രണയ വിവാഹമായിരുന്നു. രണ്ട് പേരും രണ്ട് പേരെയും പ്രണയിച്ചു. അമ്മ ലൊക്കേഷനില്‍ വരുമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ചാണ് പ്രണയിച്ചത്. എന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. എനിക്ക് നാലര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹമോചിതരായി. എന്റെ എല്ലാ കാര്യത്തിനും അച്ഛന്‍ വരും. തെറ്റാണെന്ന് തോന്നുമ്പോള്‍ തെറ്റാണെന്ന് തന്നെ പറയാറുണ്ട്. അടുത്തടുത്ത ഫ്‌ളാറ്റില്‍ താമസിക്കുമ്പോഴാണ് അച്ഛന്‍ അമ്മയെ കണ്ടുമുട്ടുന്നത്. വീട്ടില്‍ പോയി ഇഷ്ടം പറഞ്ഞതോടെ ആലോചിച്ച് കല്യാണം കഴിച്ചു. പതിനൊന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടാണ് വേര്‍പിരിഞ്ഞത്. അച്ഛന്റെ കൂടെ ഞാന്‍ പോയി താമസിക്കാറുണ്ട്. അവരെ രണ്ട് പേരെയും ഒരുമിക്കാന്‍ ഞാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ നടന്നില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends