എം എ യൂസഫലി സാർ എല്ലാ വർഷവും റംസാൻ സമയത്ത് എനിക്ക് അമ്പതിനായിരം രൂപ കൊടുത്തുവിടുന്ന ആളാണ്.. കഴിഞ്ഞ ഏഴ് വർഷമായി, അതിൽ നിന്ന് ഒരു നയാപൈസപോലും എടുക്കാതെ അർഹതയുള്ള പാവപ്പെട്ട കുട്ടികൾക്ക് വ്യക്തികൾക്ക് ഈ ഓണത്തിന് നൽകും; തുറന്ന് പറഞ്ഞ് രജിത് കുമാർ

റിയാലിറ്റി ഷോയായ ബിഗ്‌ബോസ് താരവും കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനുമാണ് രജിത് കുമാര്‍. ബിഗ്‌ബോസ് മത്സാര്‍ത്ഥി എന്നതില്‍ കവിഞ്ഞ് വിവാദങ്ങളുടെ ഉറ്റത്തോഴന്‍ കൂടിയാണ് രജിത് കുമാര്‍. സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ട്രാന്‍സ്‌ഫോബിക്കുമായ പ്രസ്താവനകള്‍ നിരന്തരം നടത്തിയ രജിത് സര്‍ക്കാര്‍ തലത്തില്‍ നിന്നും നടപടികള്‍ നേരിടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. എന്നാൽ രജിത്കുമാറിനെ സംബന്ധിച്ച് ബിഗ് ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധേയനായത്. നടൻ കൂടിയായ രജിത് കുമാർ ചാരിറ്റി പ്രവർത്തനങ്ങളും നടത്താറുണ്ട്. അത്തരത്തിൽ പ്രമുഖ വ്യവസായി യൂസഫലി പണം നൽകുമെന്നും അത് ചാരിറ്റിപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് രജിത് കുമാര്‍ ഇപ്പോൾ. പത്മശ്രീ എം എ യൂസഫലി സാർ എല്ലാ വർഷവും റംസാൻ സമയത്ത് എനിക്ക് അമ്പതിനായിരം രൂപ കൊടുത്തുവിടുന്ന ആളാണ്. കഴിഞ്ഞ ഏഴ് വർഷമായി, അതിൽ നിന്ന് ഒരു നയാപൈസപോലും എടുക്കാതെ അർഹതയുള്ള പാവപ്പെട്ട കുട്ടികൾക്ക്, വ്യക്തികൾക്ക് ഈ ഓണത്തിന് നൽകും. ചെങ്കച്ചൂളയിലെ വാർഡ് മെമ്പറെ കണ്ടിട്ടുണ്ട്. അവിടത്തെ പാവപ്പെട്ട അമ്പത് കുടുംബങ്ങൾക്ക് ആയിരം രൂപ വരുന്ന ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് നൽകും. ഓണത്തിന് രണ്ട് മൂന്ന് ദിവസം ഭക്ഷണം വയ്ക്കാനുള്ള അരി,പലവ്യഞ്ജനം, പച്ചക്കറി, ഓണക്കോടി അങ്ങനെ അമ്പത് പേർക്ക് കൊടുക്കാൻ മാറ്റിവച്ചേക്കുകയാണെന്നും രജിത് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha

























