Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ അഭിമാനം തന്നെയാണ്... എന്റെ ഭാ​ഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ്... അതിൽ ഒരുപാട് നാഷണൽ, സ്റ്റേറ്റ് അവാർഡ് പാട്ടുകൾ ഉണ്ട്.. യേശുദാസിനെ കുറിച്ച് മോഹൻലാൽ പറഞ്ഞതിങ്ങനെ...

31 AUGUST 2022 07:49 PM IST
മലയാളി വാര്‍ത്ത

യേശുദാസ് ആലപിച്ച ഓണപ്പാട്ട് പ്രകാശനം ചെയ്ത് മോഹൻലാൽ‌. 'പൊൻചിങ്ങത്തേര്' എന്ന ഓണപ്പാട്ടാണ് മോഹൻലാൽ‌ ഇന്ന് പ്രകാശനം ചെയ്തത്. ഹരിഹരന്റെ വരികൾക്ക് നന്ദു കർത്തയാണ് ഈണമിട്ടിരിക്കുന്നത്. നീണ്ട 18 വർഷത്തിന് ശേഷമാണ് യേശുദാസും അദ്ദേഹത്തിന്റെ സംഗീത കമ്പനിയായ തരംഗിണി മ്യൂസിക് കമ്പനിയും ഒന്നിച്ചുകോണ്ട് ഒണപ്പാട്ട് പുറത്തുവിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഈ ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്ത് സംസാരിക്കവെ ഗാനഗന്ധർവനെക്കുറിച്ച് മോഹൻലാൽ പറഞ്ഞതാണ് വൈറലാകുന്നത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു... അദ്ദേഹം പാടുന്നു എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു. അത് എന്റെ ഒരു വലിയ അം​ഗീകാരമായി ഞാൻ കാണുന്നു. ചിലർക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാ​ഗ്യമായാണ് ഞാൻ കാണുന്നത്. അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ അഭിമാനം തന്നെയാണ്. എന്റെ ഭാ​ഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ്. അതിൽ ഒരുപാട് നാഷണൽ, സ്റ്റേറ്റ് അവാർഡ് പാട്ടുകൾ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രൻ മാഷിന്റെ സം​ഗീതവും ​ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ​ഗാനങ്ങൾ ഉണ്ടായി. ഏതാണ്ട് അഞ്ച് തലമുറയായി ദസേ‌ട്ടന്റെ പാട്ട് കേൾക്കുന്നവരാണ് ഇവിടെ ഉള്ളത്. ''വളരെ കാലത്തിന് ശേഷം മലയാള സിനിമയെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഒരുപക്ഷെ ദാസേട്ടന്റെ സം​ഗീത കമ്പനിയായ തരം​ഗിണി മ്യൂസിക് കമ്പനിയാണ്. പാട്ടുകളിലൂടെ ഒരുപാട് പേർക്ക് വെളിപാടുണ്ടാക്കിയെന്നും താരം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends