Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത് സത്യമാണെങ്കിൽ അവർ അനുഭവിക്കുന്ന അതേ വേദന നമ്മുടെ മനസിലും ഉണ്ട്! പക്ഷെ 'ദിലീപിന്റെ കൂടെ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്... വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ട്... അടുത്ത സിനിമയിലേക്ക് അദ്ദേഹം വിളിച്ചാൽ ഓടി ചെന്ന് അഭിനയിക്കും; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി നടി പ്രിയങ്ക

01 SEPTEMBER 2022 07:39 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പലരും അനുകൂലിച്ചും വിമര്ശിച്ചുമൊക്കെ രംഗത്തെത്തിരുന്നു. സിനിമ മേഖലയിൽ നിന്നും പറയുന്നവർ വളരെ കുറവാണ്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രിയങ്ക. ഒരു അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 'ദിലീപേട്ടന്റെ കൂടെ നിരവധി സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ട്. ഒരു സീനാണെങ്കിലും പ്രിയ ഇത് വന്ന് ചെയ്യൂ എന്ന് പറഞ്ഞിട്ട് വിളിച്ചയാളാണ് ദിലീപേട്ടൻ. ആ ബഹുമാനം എനിക്ക് അദ്ദേഹത്തോട് ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ കോടതിയിലാണ്. കോടതിയിൽ എനിക്ക് വിശ്വാസമുള്ളത് കൊണ്ടാണല്ലോ ഞാൻ നിരപരാധിയായത്'. 'കോടതിയിൽ എന്ത് നടക്കുന്നോ ആ വിശ്വാസം അദ്ദേഹത്തിന് കിട്ടട്ടെ അല്ലെങ്കിൽ കുട്ടിക്ക് കിട്ടട്ടെയെന്നല്ലേ നമ്മുക്ക് പറയാൻ കഴിയൂ. ഈ വിഷയത്തിൽ നമ്മുക്ക് ആധികാരികമായിട്ട് ഒന്നും പറയാനാകില്ല. രണ്ട് പേർക്കും എന്താണ് എന്ന് വെച്ചാൽ അത് കോടതി വിധിക്കട്ടെ.

അല്ലാതെ അവർ ഇങ്ങനെ പറഞ്ഞു, ഇതാണ്, അതാണ് എന്നൊക്കെ പറയുന്ന കാര്യങ്ങളിൽ ഞാൻ ഇടപെടാൻ നിൽക്കാറില്ല'. ' നമ്മുടെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോകുകയാണ് ഞാൻ. ആ കേസിൽ എന്ത് സംഭവിച്ചുവെന്ന് നമ്മുക്ക് പറയാനാകില്ല. സത്യാവസ്ഥ എന്താണെന്ന് അറിയില്ല. എന്റെ കേസിലെ സത്യാവസ്ഥ എന്താണെന്ന് എന്റെ മനസിൽ നല്ലത് പോലെ ഉണ്ട്. അത് അവരുടെ മനസിലും ഉണ്ടാകുമല്ലോ, അത് അനുസരിച്ച് അവർ മുന്നോട്ട് പോകട്ടെ'. 'അതിജീവിതയുടെ കൂടെ ഞാൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ടാലൊക്കെ ചേച്ചീ എന്ന് വിളിച്ച് ഓടിവരുന്ന ആളാണ്.

അതിജീവിതയ്ക്ക് അങ്ങനെ ഒരു കാര്യം സംഭവിച്ചതിൽ ഒരുപാട് ദുഃഖമുള്ളയാളാണ് ഞാനും. ഞാനും ഒരു സ്ത്രീയാണല്ലോ. ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് തനിക്കാണ് സംഭവിച്ചതെങ്കിൽ ഞാനും എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും'. 'അവരുടെ ഭാഗ്യം എന്താണെന്ന് വെച്ചാൽ അവർക്കൊരു ജീവിതം ഉണ്ടായി. അത്രയും പിന്തുണ അവർക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനെ എന്ത് ചെയ്തത് ആരായാലും അത് കണ്ട് പിടിച്ച് അത് മുന്നോട്ട് കൊണ്ടുവരികയാണെങ്കിൽ ഞങ്ങളെല്ലാവരും അതിജീവിതയ്ക്ക് ഒപ്പമേ നിൽക്കുകയുള്ളൂ. കാരണം അതിജീവിത അനുഭവിച്ച് ദുഃഖം എന്താണ്, വെറുതെ പറയുകയല്ലല്ലോ, ഇതിനൊക്കെ തെളിവുണ്ടല്ലോ, പക്ഷേ സത്യാവസ്ഥ എന്താണെന്ന് പുറത്തുവരണം. പുറത്തുവന്നാൽ അല്ലേ നമ്മുക്ക് ആരേയും പറയാൻ പറ്റൂ'. 'എനിക്കെതിരെ കേസ് വന്നപ്പോൾ പലരും എന്നെ കുറ്റം പറഞ്ഞിരുന്നു. അന്ന് ഗണേഷ് ഏട്ടനാണ് എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത്.

ആ സമയത്ത് ആ കുട്ടി നിരപരാധിയാണെന്നും അവളെ ഒന്നും ചെയ്യരുതെന്നും സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞയാളാണ് അദ്ദേഹം. ഞാൻ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഗണേഷേട്ടനായിരിക്കും. കാരണം അത്രയും അദ്ദേഹം അത്ര പിന്തുണച്ചിട്ടുണ്ട്' 'മറ്റുള്ളവരെ ഞാൻ കുറ്റം പറയില്ല. കാരണം ഒരു കേസിൽ പെട്ട ഒരാളെ വിളിക്കാൻ തന്നെ പേടിയായിരിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത് സത്യമാണെങ്കിൽ അവർ അനുഭവിക്കുന്ന അതേ വേദന നമ്മുടെ മനസിലും ഉണ്ട്. പക്ഷെ സത്യം അറിയണം. സത്യം വരട്ടെ. അതിജീവിതിയ്ക്ക് ഒപ്പം തന്നെയായിരിക്കും'. 'ദിലീപേട്ടൻ അടുത്ത സിനിമയിലേക്ക് വിളിച്ചാൽ ആ സെക്കന്റിൽ പോയി അഭിനയിക്കും. കേശു എന്റെ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ 40 ദിവസം ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്റെ കേസിൽ ഞാൻ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോൾ പലരും വന്ന് പറഞ്ഞിട്ടുണ്ട് ഞങ്ങൾ മറിച്ച് ചിന്തിച്ച് പോയെന്ന്. അത്രയേ ഉള്ളൂ. നമ്മൾ ആരെയും വിലയിരുത്തേണ്ട. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം. ദിലീപേട്ടൻ വിളിച്ചാലും ഞാൻ അഭിനയിക്കും അതിജീവിത വന്നാലും ഞാൻ കെട്ടിപിടിക്കും. അതിൽ കുഴപ്പമൊന്നുമില്ലല്ലോ?' എന്നും താരം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends