ഇന്ന് ഉച്ചയ്ക്ക് രണ്ട് മുപ്പതിന് അടച്ചിട്ട കോടതിമുറിയിൽ രഹസ്യ വാദംകേൾക്കും.. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും പരിഗണിക്കും

വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് അടച്ചിട്ട കോടതി മുറിയിലാണ് രഹസ്യ വാദംകേൾക്കൽ നിശ്ചയിച്ചിരിക്കുന്നത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ് രഹസ്യ വാദം കേൾക്കാൻ ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ കഴിഞ്ഞതവണ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ആക്ഷേപവും ഹൈക്കോടതി ഇന്ന് കേൾക്കും. നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് ശക്തമായ വാദങ്ങളാണ്. ഇതുവരെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിചാരണ കോടതിയിലെ ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് നടി. ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും ദിലീപ് ബന്ധം സ്ഥാപിച്ചുവെന്നാണ് നടിയുടെ ആരോപണമെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇങ്ങനെയായാല്‍ ഒരിക്കലും നീതി കിട്ടില്ലെന്ന് നടി സംശയിക്കുന്നു. അതുകൊണ്ടുതന്നെയാണ് ജഡ്ജി ഹണി എം വര്‍ഗീസ് കേസിന്റെ വിചാരണ നടത്തരുതെന്ന് നടി ആവശ്യപ്പെടുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ തീരുമാനം വളരെ നിര്‍ണായകമാകും.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവായ എക്‌സൈസ് സിഐയുമായും ദിലീപ് ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന വാദം കേസിന്റെ വിചാരണയുടെ വിശ്വാസ്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ കോടതി മാറ്റം ആവശ്യപ്പെടുന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും അന്വേഷണം തുടരാനുള്ള സാധ്യതകളുണ്ട്. ഒന്നിലധികം ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. ഇതെല്ലാം വിചാരണ ഇനിയും വൈകിക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്. വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല. നേരത്തെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങളും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഭര്‍ത്താവുമായി ദിലീപും മറ്റു പ്രതികളും ബന്ധമുണ്ടാക്കിയതിന് തെളിവായിട്ടാണ് ഓഡിയോ സന്ദേശം നടി ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വിചാരണ കോടതി ജഡ്ജി പരിഗണിക്കുന്നില്ലെന്ന് നടി പറയുന്നു. 'തേടിയ വള്ളി കാലില്‍ ചുറ്റി'യെന്ന ഫോണ്‍ സംഭാഷണത്തിലെ വാക്കുകള്‍ ജഡ്ജിയുമായി ബന്ധമുണ്ടാക്കി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജഡ്ജിയുടെ ഭര്‍ത്താവ് പ്രതിയായ കേസും സംഭാഷണത്തില്‍ പറയുന്നു. ഇതെല്ലാം വിചാരണ നീതി പൂര്‍വമാകില്ല എന്നതിന് തെളിവായി നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികൾ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ഇന്ന് പരിഗണിക്കും. മുഖ്യ പ്രതി പൾസർ സുനിയുടെ ജാമ്യ വിഷയവും കോടതിക്ക് മുന്നിലുണ്ട്. "അതിജീവിത കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നത്. കോടതി മാറ്റം ആവശ്യപ്പെട്ട് ഹരജി നൽകുന്നത് ഇതിന് വേണ്ടിയാണ്. സിബിഐ കോടതിയിൽ നടന്ന വിചാരണ സെഷൻസ് കോടതിയിലേക്ക് മാറി. ജഡ്ജി മാറിയപ്പോഴാണ് കേസിന്റെ വിചാരണ മാറിയത്. അത്തരത്തിൽ വിചാരണ മാറ്റിയത് കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാണ്. തനിയ്ക്ക് ഇതുവരെയും ഈ കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ ജാമ്യം അനുവദിക്കണമെന്നും സുനി കോടതിയെ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























