സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് അന്ന് അങ്ങനെ സംഭവിച്ചതാണ്.... ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി ഇന്ദ്രന്‍സ്

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവം തുറന്ന് പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. ആരെയെലും പറ്റിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഒരു സംഭവ കഥ തുറന്ന് പറഞ്ഞത്. കോസ്റ്റ്യൂമറായി ജോലി ചെയ്തിരുന്ന സമയത്താണ് അത് സംഭവിച്ചതെന്ന് അദ്ദേഹം പറയുന്നു
മമ്മൂട്ടിയെ പറ്റിച്ചതല്ല സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് അന്ന് അങ്ങനെ സംഭവിച്ചതാണ്. ഡ്രെസിങ്ങിന്റെ കാര്യത്തില്‍ കുറച്ച് നിര്‍ബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം വര്‍ക്ക് ഏല്‍പിച്ചിരുന്നത് വേലായുധന്‍ എന്ന ആളെയാണ്.
അദ്ദേഹത്തിന് മറ്റൊരു പടത്തിന്റെ വര്‍ക്കിനായി രണ്ടു ദിവസം മാറി നില്‍ക്കേണ്ടി വന്നതിനാല്‍ തന്നെ ചുമതലയേല്‍പ്പിച്ചാണ് പോയത്. പക്ഷേ അസിസ്റ്റന്റ് ഡയറക്ടര്‍മാരും മാനേജര്‍മാരും തന്നോട് വന്ന് കാര്യം പറഞ്ഞു. മമ്മൂട്ടി വന്നപ്പോള്‍ അദ്ദേഹത്തിനുള്ള ഷര്‍ട്ടില്ല. അദ്ദേഹം റെഡിമെയിഡ് ഷര്‍ട്ടാണ് കൂടുതല്‍ ഉപയോഗിക്കാറുള്ളത്. ഡിബി ബ്രാര്‍ഡ്.
ഷര്‍ട്ട് വാങ്ങന്‍ കൈയ്യില്‍ പൈസയുമില്ലായിരുന്നു അവസാനം അവിടെയുണ്ടാരുന്ന തുണി എടുത്ത് ഷര്‍ട്ട് തൈയ്യിച്ചിട്ട് അതില്‍ ഡിബി എന്ന് ഹാന്‍ഡ് വര്‍ക്ക് ചെയ്താണ് അദ്ദേഹത്തിന് കൊടുത്തത്. സാറ് ഡബിള്‍ ബുളിന്റെ ഷര്‍ട്ട് മാത്രമേ ധരിക്കാറുള്ളൂ. എന്നിട്ടത് ഡിബി ഷര്‍ട്ടിന്റെ തന്നെ കവറിലിട്ടു. അതുമായി മമ്മൂട്ടിയുടെ അടുക്കലെത്തി.
അദ്ദേഹത്തിന്റെ മുന്നില്‍വച്ച് കവര്‍ തുറന്ന് ഷര്‍ട്ട് എടുത്ത് നല്‍കി. തനിക്ക് പേടിയുണ്ടായിരുന്നു. അദ്ദേഹം എന്റെ കള്ളത്തരം കണ്ടുപിടിക്കുമോയെന്ന്. പക്ഷേ ഭയന്നതുപോലെയൊന്നും ഉണ്ടായില്ല. അദ്ദേഹം ഷര്‍ട്ട് ധരിച്ചു. ഫിറ്റിംഗ് ഒക്കെ കൃത്യമായതുകൊണ്ട് ഒന്നും പറഞ്ഞില്ല.അന്ന് അദ്ദേഹത്തിന് അത് മനസ്സിലായില്ലായിരുന്നു. മമ്മൂട്ടിയെ പറ്റിക്കണമെന്ന് വിചാരിച്ചതല്ല. രക്ഷപെടാന്‍ വേണ്ടി ചെയ്തു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























