Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്! ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു; ശ്വേത മേനോന്‍ ഉള്‍പ്പടേയുള്ള അമ്മയുടെ മറ്റ് ഭാരവാഹികള്‍ക്കും ഹാജരാവാനായി നോട്ടീസ് നല്‍കി

03 SEPTEMBER 2022 09:17 AM IST
മലയാളി വാര്‍ത്ത

മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. ഈ അടുത്തകാലത്ത് 'അമ്മ സംഘടനയിലെ തർക്കം പുറത്ത്‌വന്നതാണ്. ഇപ്പോഴിതാ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയുടെ രജിസ്‌ട്രേഷനും നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്റ്റേറ്റ് ജിഎസ്ടി ഐബി ഇന്റലിജന്‍സ് ഓഫീസര്‍ ദിനേശിന്റെ നേതൃത്വത്തിലായിരുന്നു നടപടി. സംഘടന ക്ലബ്ബാണെന്നായിരുന്നു ഇടവേള ബാബു വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ സംഘടനയ്‌ക്ക് ജിഎസ്ടി രജിസ്‌ട്രേഷനില്ലെന്ന് വ്യക്തമായതോടെ അന്വേഷണം ആരംഭിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. സംഘടന ക്ലബാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനയ്ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് അന്വേഷണം ആരംഭിച്ചത്. വിദേശത്തും മറ്റും സംഘടിപ്പിച്ച മെഗാ ഷോകള്‍ക്കുള്‍പ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകൾ സംഘടിപ്പിക്കുന്നത്. അതിനാൽ വലിയ നികുതി അടക്കേണ്ടതായിട്ടുണ്ട്. ഇത് സംബന്ധിച്ച ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം സംഘടനയുടെ വരവുചിലവ് കണക്കുകളെക്കുറിച്ചാണ് ജിഎസ്ടി വകുപ്പ് ചോദിച്ചതെന്ന് ഇടവേളബാബു പ്രതികരിച്ചു. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വന്‍ തുക നികുതി അടയ്‌ക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകളും ആവശ്യപ്പെട്ടതായാണ് വിവരം. മറ്റ് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. 'അമ്മ'യുടെ വരവുചെലവ് കണക്കുകളെ കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടവേള ബാബുവിന് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ശ്വേത മേനോന്‍ ഉള്‍പ്പടേയുള്ള അമ്മയുടെ മറ്റ് ഭാരവാഹികള്‍ക്കും ഹാജരാവാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്ലബ് എന്ന നിലയില്‍ അടക്കേണ്ട തുക ഇതുവരെ അമ്മ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം, അമ്മയുടെ അംഗത്വ ഫീസ് വർധിപ്പിക്കാന്‍ അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിരുന്നു. ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ജി എസ് ടി ഉള്‍പ്പടെ അംഗങ്ങളില്‍ നിന്ന് ഈടാക്കിയെങ്കിലും ഇത് സർക്കാറിലേക്ക് എത്തിയില്ലെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends