Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണം, പ്രശസ്തി, പുരസ്കാരങ്ങൾ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു... ഏത് സമയത്തും പാർട്ടി ചെയ്യാൻ സുഹൃത്തുക്കളും... തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ജീവിതമുണ്ടായിട്ടും അസ്വഭാവികമായി ചിലത് എനിക്ക് തോന്നാൻ തുടങ്ങി! മനസ്സിനെ ശാന്തമാക്കാൻ താൻ മദ്യപാനം തുടങ്ങി.. ഞാൻ മനപ്പൂർവം തെറ്റായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.. എന്നെത്തന്നെ വെറുക്കാൻ ഞാൻ തെറ്റായ സിനിമകൾ തെരഞ്ഞെടുത്തു; തുറന്ന് പറഞ്ഞ് മനീഷകൊയ്‌രാള

04 SEPTEMBER 2022 10:07 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത ബോളിവുഡ് താരമാണ് മനീഷ കൊയ്‌രാള. 1989 ല്‍ പുറത്തിറങ്ങിയ ഫേരി ഭേട്ടോലയിലൂടെയാണ് മനീഷ അഭിനയരംഗത്ത് കടന്നു വന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് സുഭാഷ് ഗായിയുടെ സോദഗറിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രം വാണിജ്യ വിജയമായിരുന്നു. എന്നാല്‍ പിന്നീട് വന്ന ഫസ്റ്റ് ലവ്, അന്‍മോല്‍, ധന്‍വന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയങ്ങളായിരുന്നു. 1994ല്‍പുറത്തിറങ്ങിയ വിധു വിനോദ് ചോപ്ര ചിത്രമായ എ ലവ് സ്‌റ്റോറി മനീഷയുടെ കരിയറിലെ വഴിത്തിരിവായി.ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയുടെ മകളായിട്ടായിരുന്നു മനീഷ അഭിനയിച്ചത്.ഇതിലെ പ്രകടനം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ നോമിനേഷന്‍ മനീഷയ്ക്ക് നേടിക്കൊടുത്തു.തൊട്ടടുത്ത വര്‍ഷം മണിരത്‌നത്തിന്റെ ബോംബൈയിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് മനീഷ നേടി. 1992-1993കാലത്തെ ബോംബൈ സ്‌പോടനത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഹിന്ദുവിനെ വിവാഹം ചെയ്ത മുസ്ലീം യുവതിയെ ആയിരുന്നു മനീഷ അവതരിപ്പിച്ചത്. ആരും മറക്കാത്ത ഒരു ചിത്രം കൂടിയാണ് അത്.

അങ്ങനെ സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് 2012ൽ കാൻസർ പിടിപെടുന്നത്. മനീഷയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു ഇത്. ചികിത്സയിൽ കഴിഞ്ഞ മനീഷ പിന്നീട് അഞ്ച് വർഷത്തിന് ശേഷമാണ് അഭിനയ രം​ഗത്തേക്ക് വീണ്ടും വരുന്നത്. ഇതിനിടെ ഹീൽഡ് ഹൗ കാൻസർ ​ഗേവ് മി എ ന്യൂ ലൈഫ് എന്ന പേരിൽ മനീഷ ഒരു പുസ്തകവും എഴുതി. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും രോ​ഗം തന്നെ ജീവിതത്തെ എങ്ങനെ മാറ്റിയെന്നും മനീഷ ഈ പുസ്തകത്തിൽ തുറന്നെഴുതിയിരുന്നു. പ്രശസ്തിയുടെ നെറുകയിൽ നിൽക്കവെ ജീവിതത്തിൽ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും മനീഷ പുസ്തകത്തിൽ എഴുതി. 'പണം, പ്രശസ്തി, പുരസ്കാരങ്ങൾ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. ഏത് സമയത്തും പാർട്ടി ചെയ്യാൻ സുഹൃത്തുക്കളും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ജീവിതമുണ്ടായിട്ടും അസ്വഭാവികമായി ചിലത് എനിക്ക് തോന്നാൻ തുടങ്ങി. 1999 ൽ ലാവരിസിന്റെ ഷൂട്ടിം​ഗിനിടെയാണ് ഇതെനിക്ക് തോന്നിത്തുടങ്ങിയത്' . 'അതുവരെ ഞാൻ നിർത്താതെ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ദിവസനേ എഴുന്നേറ്റ്, മേക്കപ്പ് ഇട്ട് ലൊക്കേഷനിൽ ഷൂട്ടിം​ഗിന് പോവുന്നതും വീട്ടിലേക്ക് തിരിച്ചു വരുന്നതും തനിക്ക് മടുത്തെന്ന് ഞാൻ ഡിംപിൾ കപാഡിയയോട് പറഞ്ഞു'. 'എനിക്ക് ജീവിതത്തിൽ വിരസതയും താൽപര്യക്കുറവും അനുഭവപ്പെട്ടു.

നിരവധി വേഷങ്ങൾ ചെയ്യാനുള്ള സമ്മർദ്ദം, ഓരോ ദിവസവും നിരവധി വികാരങ്ങൾ പ്രകടിപ്പിക്കുക എന്നതെല്ലാം എന്നെ വിഷമിപ്പിക്കാൻ തുടങ്ങി. ഞാൻ ഒരു റോബോട്ടായി മാറി. ലെെറ്റ്, ക്യാമറ ആക്ഷൻ എന്ന സ്നാപ്പിൽ തൽക്ഷണം മറ്റൊരു വ്യക്തിത്വം ധരിക്കുന്നു'. സമ്മർദ്ദം വളരെ കൂടുതലായിരുന്നു. എന്റെ കഥാപാത്രങ്ങളുടെ സങ്കീർണതകൾ എന്റെ ആത്മാവിനെ കടിച്ചു കീറാൻ തുടങ്ങി. അവധിക്കാലം എനിക്ക് ഇല്ലായിരുന്നു. തെളിഞ്ഞ നീലാകാശവും ബീച്ചുകളും കാണാൻ സമയമില്ല. സിനിമാ സെറ്റിലേക്കും ഹോട്ടലിലേക്കുമുള്ള നിരന്തര യാത്രകൾ മാത്രം,' എന്നും മനീഷകൊയ്‌രാള പുസ്തകത്തിൽ കുറിച്ചിരുന്നു. സിനിമകളിലെ തിരക്കുകൾ മൂലം മനസ്സിനെ ശാന്തമാക്കാൻ താൻ മദ്യപാനം തുടങ്ങിയെന്നും മനീഷ തുറന്നു പറഞ്ഞു. 'ഷൂട്ടിൽ നിന്നും മനസ്സിനെ മാറ്റാൻ ഞാൻ മദ്യപാനം തുടങ്ങി. ഞാൻ ഒരു ‍ഡയറ്റിൽ ആയിട്ടുണ്ടെങ്കിൽ അത് വോഡ്ക ആയിരിക്കും. എനിക്ക് ബാലൻസ് ഇല്ലെന്ന് ഒരിക്കൽ എന്റെ മുൻ കാമുകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു' 'നീയൊരു വർക്ഹോളിക് ആണ്. ഒന്നുകിൽ ജോലി ചെയ്യുന്നു അല്ലെങ്കിൽ പാർട്ടിയും എവിടെയാണ് നിനക്കൊരു ബാലൻസ് ഉള്ളത് എന്നായിരുന്നു അവൻ ചോദിച്ചത്. ഞാനൊരിക്കലും എന്റെ വർക്കിനെ അഭിനന്ദിച്ചിരുന്നില്ല. ഞാൻ മനപ്പൂർവം തെറ്റായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. എന്നെത്തന്നെ വെറുക്കാൻ. ഞാൻ തെറ്റായ സിനിമകൾ തെരഞ്ഞെടുത്തു. എന്റെ ഈ​ഗോയെ വളർത്താൻ തുടങ്ങി. ബി ​ഗ്രേഡ് സിനിമ ആണെങ്കിലും കേന്ദ്ര കഥാപാത്രം ഞാനാവണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ആ സമയത്ത് സംവിധായകൻ ആരാണെന്ന് പോലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. മറ്റെന്തിനേക്കാളും ഒരു പ്രധാന വേഷം ലഭിക്കുക പ്രധാനമായിരുന്നെന്നും മനീഷ തുറന്നെഴുതി. കാൻസർ വന്ന ശേഷമാണ് ജീവിതത്തെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങിയതെന്നും നടി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends