Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

പത്ത് മണിക്ക് ശേഷം കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കുമ്പോഴും ഇതിനെക്കുറിച്ച് മേല്‍ക്കോടതികള്‍ക്ക് ഒന്നും പറയാനില്ലെ... ഇത്രയും ശക്തമായ കാര്യം സംസാരിച്ചിട്ടും അതൊന്നും വിഷയമല്ല! ഒരു തെറ്റ് ചെയ്തെന്ന് വ്യക്തമായാല്‍ പിന്നെ അവിടെ ശിക്ഷ വേണ്ടേ... അതുകൊടുക്കാന്‍ കോടതി തയ്യാറാവുമോ? തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

23 SEPTEMBER 2022 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി. കേസ് പ്രിന്‍സിപ്പല്‍ കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനാൽ കേസിന്റെ വിചാരണ ജസ്ജി ഹണി എം വർഗീസിന്റെ കീഴില്‍ തന്നെ തുടരും. എന്നാൽ ഹൈക്കോടതിയില്‍ നിന്നും ഇത്തരമൊരു വിധി തന്നെയായിരിക്കും ഉണ്ടായിരിക്കുക എന്നുള്ളത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നാണ് നടിയും ഡബ്ബിങ് കലാകാരിയുമായ ഭാഗ്യലക്ഷ്മി പറയുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

കോടതി മാറ്റം ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ എനിക്ക് വലിയ വിശ്വാസം ഇല്ല എന്നുള്ള തരത്തില്‍ തന്നെയായിരുന്നു നമ്മുടെ ചില സുഹൃത്തുക്കളുമായും കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചത്. ഈ കേസ് തുടങ്ങിയത് മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇത് തന്നെയല്ലേ, എത്ര പ്രാവശ്യമായി ആ പെണ്‍കുട്ടി ഇതൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. എഫ് എസ്‍ എല്‍ റിപ്പോർട്ടിന്റെ കാര്യം നോക്കാം. പത്ത് മണിക്ക് ശേഷം കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കുമ്പോഴും ഇതിനെക്കുറിച്ച് മേല്‍ക്കോടതികള്‍ക്ക് ഒന്നും പറയാനില്ലെ. ഇത്രയും ശക്തമായ കാര്യം സംസാരിച്ചിട്ടും അതൊന്നും വിഷയമല്ല. ഞാനൊരു കോടതിയുടെ മുമ്പില്‍ ചെന്ന് നില്‍ക്കുമ്പോള്‍ കോടതിയില്‍ വിശ്വാസം ഇല്ലാത്ത പെരുമാറ്റം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുമ്പോള്‍, അത് ഞാന്‍ നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇവിടെ നീതികിട്ടില്ലെന്ന എന്റെ പരാതി അവഗണിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അർത്ഥം എന്താണ്. ഈ കേസിന്റെ നാള്‍ വഴികള്‍ നോക്കുമ്പോള്‍ ഒരുപാട് തെറ്റുകള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. ആ വീഴ്ചകള്‍ എല്ലാം തന്നെ ശക്തമായ എവിഡന്‍സായി കൊടുത്തിട്ടും അതിജീവിത ജഡ്ജിയെ മാറ്റണം മാറ്റണം എന്ന് പറയുമ്പോഴും മാറ്റാതിരിക്കുന്നത്, അങ്ങനെ മാറ്റിയാല്‍ ആ ജഡ്ജി തെറ്റ് ചെയ്തുവെന്ന് മേല്‍ക്കോടതി ഉറപ്പിച്ചു എന്ന തരത്തിലായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരു തെറ്റ് ചെയ്തെന്ന് വ്യക്തമായാല്‍ പിന്നെ അവിടെ ശിക്ഷ വേണ്ടേ. അതുകൊടുക്കാന്‍ കോടതി തയ്യാറാവുമോ. ഒരു ജഡ്ജിയേയും വിട്ടുകൊടുക്കാന്‍ കോടതി തയ്യാറാവുമോ. അതുണ്ടാവില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നോട് ഒരാള്‍ പറയുകയാണ്, എനിക്ക് ഈ ജോലിയില്‍ നിങ്ങളെ വിശ്വാസം ഇല്ല, നിങ്ങളില്‍ നിന്ന് നീതി കിട്ടില്ല എന്ന്. അങ്ങനെയെങ്കില്‍ ഞാന്‍ സ്വയം മാറും. അതാണ് അതിന്റെ മാന്യത. അത് ചെയ്യണം. അത് ചെയ്യാതെ എനിക്ക് വിശ്വാസം ഇല്ല. മനസ്സ് തുറന്ന് സംസാരിക്കാനും, പറയുന്ന കാര്യങ്ങള്‍ അതിന്റേതായ ഗൌരവത്തില്‍ എടുക്കും എന്നുള്ള വിശ്വാസം കൊണ്ടുമാണ് വനിത ജഡ്ജി വേണമെന്ന് പറഞ്ഞത്. ആ വിശ്വാസം നഷ്ടപ്പെട്ടു. വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് അയ്യോ മുമ്പ് ഞാന്‍ ഇങ്ങനെ ആവശ്യപ്പെട്ടതാണല്ലോ, ആപ്പോള്‍ ആ വിശ്വാസം നഷ്ടപ്പെട്ടാലും സാരമില്ല, എനിക്ക് പറ്റിയ ഒരു തെറ്റാണ് എന്ന് കരുതി മുന്നോട്ട് പോവുകയാണോ വേണ്ടത്. ശരിയാണ്, ആ സമയത്ത് ഒരു സ്ത്രീയോടൊപ്പം ഒരു സ്ത്രീ നില്‍ക്കും എന്നുള്ളൊരു വിശ്വാസം അവർക്കുണ്ടായിരുന്നു. പലപ്പോഴും നമ്മുടെ സ്വന്തം ജീവിതത്തില്‍ തന്നെ സ്വന്തം വിശ്വാസം പാളിപ്പോവാറുണ്ട്. വളരെ അടുത്ത് വിശ്വസിക്കുന്ന സ്ത്രീ സുഹൃത്ത് തന്നെ നമ്മളെ ചതിക്കുന്നു. എന്നാലും കുഴപ്പമില്ല, നമ്മള്‍ വിശ്വസിച്ച സുഹൃത്ത് അല്ലേ എന്നും കരുതി അത് മുന്നോട്ട് കൊണ്ടുപോവുമോ. അപ്പോള്‍ തന്നെ അത് വേണ്ടെന്ന് വെക്കില്ലേ. അവള്‍ക്ക് അത് മനസ്സിലായി. അപ്പോഴാണ് അതിലും മുകളിലുള്ള ആളോട് ഇവരെ മാറ്റിത്തരണം എന്ന് പറയുന്നത്. നമ്മുടെ ഒക്കെ തെറ്റിദ്ധരിപ്പിക്കല്‍ കാരണം അല്ല, ഈ കോടതിക്കുള്ളില്‍ എന്താണ് ആ കുട്ടി നേരിട്ടതെന്ന് നമുക്ക് അറിയില്ല. അത് എന്താണെന്ന് ആ കുട്ടിക്ക് മാത്രമല്ലേ അറിയൂ. പുറത്ത് വരുന്ന ശബ്ദ ശകലങ്ങളും മറ്റുള്ള റിപ്പോർട്ടുകളും മാനിപ്പുലേഷനുകളും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ. അല്ലെങ്കില്‍ ഇതൊന്നും ഇല്ലെന്ന് കോടതി പറയണം. രാത്രി പത്ത് മണിക്ക് ശേഷം മെമ്മറി കാർഡ് പരിശോധിച്ചുള്ള എന്നുള്ളതിന് ഇതുവരെ ഒരു ഉത്തരം കിട്ടിയിട്ടുണ്ടോയെന്നും ചോദിക്കുകയാണ് ഭാഗ്യലക്ഷ്മി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (24 minutes ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (39 minutes ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (59 minutes ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (11 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (11 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (11 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (11 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (11 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (12 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (12 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (14 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (15 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (15 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (15 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (15 hours ago)

Malayali Vartha Recommends