Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴു മണിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഏഴ് മണിക്ക് നയന്‍താര വന്നു.. പക്ഷെ ദിലീപ് വന്നില്ല! ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും.. ദിലീപ് രാത്രി എറണാകുളത്ത് പോയി വേറെ സിനിമകളുടെ ഡിസ്‌കഷന്‍ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങിയിട്ട് വരുമ്പോള്‍ 11 മണിയാവും; നയന്‍താര ദിലീപിനെ വിളിച്ചിരുന്നത് സല്‍മാന്‍ ഖാന്‍ എന്നാണ്.. ആദ്യമായി അത് തുറന്ന് പറഞ്ഞ് സിദ്ദിഖ്

23 SEPTEMBER 2022 02:50 PM IST
മലയാളി വാര്‍ത്ത

ബോഡിഗാര്‍ഡ് സിനിമയുടെ കഥ നയന്‍താരയോട് ഫോണില്‍ കൂടെയാണ് പറഞ്ഞതെന്ന് സംവിധായകന്‍ സിദ്ദിഖ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ സംഭവം ഓർത്തെടുക്കുകയായിരുന്നു സിദ്ദിഖ്. നടി ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത് എങ്കിലും തെലുങ്ക് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നീടാണ് നയന്‍താരയെ നായികയാക്കാന്‍ തീരുമാനിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്. നയന്‍സ് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്‌പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ താന്‍ നയന്‍താരയെ വിളിച്ചു. മദ്രാസ് വരെ വരണ്ട കഥ ഫോണില്‍ കൂടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഫോണില്‍ കൂടി ഒരു മണിക്കൂര്‍ കൊണ്ട് കഥയുടെ ആകെത്തുക പറഞ്ഞു.

കഥ പറഞ്ഞയുടനെ നയന്‍താര പറഞ്ഞു ‘ഇക്കാ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും, ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും’ എന്ന്. നയന്‍സിന്റെ ഡേറ്റ് പറഞ്ഞോ അത് വച്ചിട്ട് താന്‍ ദിലീപിനോട് അഡ്ജസ്റ്റ് ചെയ്‌തോളം എന്ന് പറഞ്ഞു. ഷൂട്ടിംഗിന് നയന്‍താര കൃത്യം 9 മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മള്‍ എടുത്താലും എടുത്തില്ലെങ്കിലും നയന്‍താര വന്നിരിക്കും. വളരെ പ്രൊഫഷണല്‍ ആണ്. ഒരു റിഹേഴ്‌സല്‍ ഒരു ടേക്ക്. കാരവാനില്‍ പോലും പോയിരിക്കില്ല. ഏഴു മണിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഏഴ് മണിക്ക് നയന്‍താര വന്നു. പക്ഷെ ദിലീപ് വന്നില്ല. ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര കളിയാക്കി വിളിച്ചത് സല്‍മാന്‍ ഖാന്‍ എന്നാണ്. കാരണം സല്‍മാന്‍ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക. ഷൂട്ട് ചെയ്യുന്നത് കോട്ടയത്താണ്. ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും. ദിലീപ് രാത്രി എറണാകുളത്ത് പോയി വേറെ സിനിമകളുടെ ഡിസ്‌കഷന്‍ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങിയിട്ട് വരുമ്പോള്‍ 11 മണിയാവും. നയന്‍താര 9 മണിക്ക് വന്നാലും ദിലീപ് വരാന്‍ ലേറ്റ് ആവും. അതുമായി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു സിദ്ദിഖ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends