സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു... താരത്തിന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ തീരുമാനം

നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് താരം സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. താരത്തിന്റെ ഗുരുവായ സദ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിര്‍ദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നത് എന്നാണ് റിപോര്‍ട്ടുകള്‍.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നടന്‍ നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വര്‍ഷത്തിന് ശേഷം, 2021ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. നിരവധി സിനിമകളാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത് . യശോദയാണ് പുതിയ ചിത്രം. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കൂടാതെ ശാകുന്തളവും താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ്.
https://www.facebook.com/Malayalivartha


























