Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സന്തോഷവാർത്ത ഉടനെത്തും! അമ്മയാകാൻ തയ്യാറെടുത്ത് നയൻ‌താര.. ചിത്രങ്ങൾ പുറത്ത് വിട്ടുകൊണ്ട് പരിശീലനം തുടങ്ങി കഴിഞ്ഞെന്ന് വിക്കി; ഏറ്റെടുത്ത് ആരാധകർ

24 SEPTEMBER 2022 10:54 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമാ ലോകം തന്നെ ആഘോഷമാക്കിയ വിവാഹമാണ് വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് തന്നെയായികുന്നു അത്. പ്രണയത്തിലായ ശേഷം നയനും വിഘ്‌നേശും ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു. പിന്നീട് ആര്‍ഭാടമായൊരു വിവാഹവും നടത്തി. ഇക്കഴിഞ്ഞ ജൂണില്‍ ഇരുവരും വിവാഹിതരായതോടെ ഇന്ത്യയിലാകെ തരംഗമായ വിവാഹ വാര്‍ത്തയായിരുന്നു ഇത്. വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവരും വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ യാത്രകളിലായിരുന്നു. ഓരോ വെക്കേഷനിലും ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നത് നയന്‍താരയുടെയും വിഘ്‌നേശിന്റെയും ഹോബിയാണ്. അങ്ങനെ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി കുടുംബത്തോടെ ദുബായിലേക്ക് പോയിരിയ്ക്കുകയാണ് വിഘ്‌നേശ്. അവിടെ നിന്നുള്ള ഫോട്ടോകളും ആഘോഷത്തിന്റെ വീഡിയോകളും എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇനി നയന്‍താര എന്ന് അമ്മയാവും എന്ന ചോദ്യമാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിനുള്ള മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് വിഘ്‌നേശ് ശിവന്‍. സാധാരണ നയന്‍താരയും വിഘ്‌നേശ് ശിവനും മാത്രമാണ് പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാറുള്ളത്. ഇത്തവണ കുടുംബത്തിനൊപ്പം ചേര്‍ന്നായിരുന്നു ആഘോഷം. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ രസകരമായൊരു ഫോട്ടോ വിക്കി പങ്കുവെച്ചത്. ചിത്രത്തില്‍ വിഘ്‌നേശും നയന്‍താരയും മൂന്ന് കുട്ടികളുമാണുള്ളത്. അവരുടെ മുഖം ഇമോജി കൊണ്ട് മറച്ച് വെച്ചിരിക്കുകയാണ് താരം. കുട്ടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരദമ്പതിമാര്‍. അത്രമാത്രമേ ചിത്രം കണ്ടാല്‍ തോന്നുകയുള്ളു. എന്നാല്‍ ഫോട്ടോയുടെ ഒപ്പം നല്‍കിയ ക്യാപ്ഷനില്‍ ഭാവിയില്‍ മാതാപിതാക്കളാവാന്‍ പോവുന്നതിനെ പറ്റിയുള്ള സൂചനയാണ് വിക്കി നല്‍കിയതെന്ന് വ്യക്തമാവും. 'കുട്ടികളുടെ കൂടെ കുറച്ച് സമയം, ഭാവിയിലേക്ക് പരിശീലനം നടത്തുന്നതാണ്' എന്നും കൂടി വിക്കി എഴുതിയിരിക്കുകയാണ്. അതിനര്‍ഥം വൈകാതെ നയന്‍താരയും ഒരു അമ്മയാവുമെന്നല്ലേ എന്ന ചോദ്യം ഉയര്‍ന്നു. വളരെ വൈകി വിവാഹം കഴിച്ച സ്ഥിതിയ്ക്ക് കുട്ടികളുണ്ടാവുന്നതിന് അധികകാലം കാത്തിരിക്കില്ലെന്നും താരദമ്പതിമാര്‍ വേഗം തന്നെ അതിനൊരുങ്ങുമെന്നുമാണ്. എന്തായാലും കുറേ കാലമായി ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ഓരോ വാര്‍ത്തകളായി പുറത്ത് വരുന്നതിന്റെ ത്രില്ലിലാണ് ഏവരും. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയമാണ് ഇരുവരും തമ്മിലുള്ളത്. നയന്‍താര കൂടെ വന്നതിന് ശേഷം തന്റെ എട്ടാമത്തെ ജന്മദിനമാണിതെന്ന് വിഘ്‌നേശ് പറഞ്ഞിരുന്നു. വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി താരങ്ങള്‍ അടുപ്പത്തിലാവുന്നത്. പെട്ടെന്ന് പ്രണയമായി മാറിയതോടെ വിവാഹം കഴിക്കാനും തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends