ആ സമയത്ത് ഞങ്ങള്‍ അനുഭവിച്ചതിനെക്കാള്‍ മോശമായ ഒരു അവസ്ഥ ഉണ്ടോ എന്ന് പോലും പറയാന്‍ പറ്റില്ല... പക്ഷെ ഞങ്ങള്‍ വളറെ സേഫ് ആയ ഒരിടത്തായിരുന്നു! ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ ദിവസത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ഗൗരി ഖാൻ

ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും മൂത്ത മകൻ ആര്യൻ ഖാനെ മയക്കു മരുന്ന് കൈവശം വെച്ച കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. കുടുംബത്തെ മാനസികമായി തളർത്തിയ ആ സംഭവത്തെ കുറിച്ച് പൊതുവേദിയിൽ ആദ്യമായി മനസ് തുറക്കുകയാണ് ഗൗരി ഖാൻ. ആ സമയത്ത് ഞങ്ങള്‍ അനുഭവിച്ചതിനെക്കാള്‍ മോശമായ ഒരു അവസ്ഥ ഉണ്ടോ എന്ന് പോലും പറയാന്‍ പറ്റില്ല. പക്ഷെ ഞങ്ങള്‍ വളറെ സേഫ് ആയ ഒരിടത്തായിരുന്നു എന്നൊരു ഫീല്‍ ഉണ്ടായിരുന്നു. ചുറ്റും കൂടിയ സുഹൃത്തുക്കളും ബന്ധുക്കളും, ആരാണെന്ന് അറിയുക പോലും ചെയ്യാത്ത കുറേ ഏറെ ആളുകളും. നിരന്തരം ഫോണിലൂടെയും മെസേജുകളിലൂടെയും നേരിട്ടും ആശ്വാസം നല്‍കി.
ആ ഘട്ടത്തിലും സ്‌നേഹിക്കപ്പെടുന്നു എന്നത് വലിയൊരു അനുഗ്രഹമായിട്ടാണ് തോന്നിയത്. അക്കാര്യത്തില്‍ ഇപ്പോഴും എല്ലാവരോടും നന്ദിയുള്ളവരാണ് ഞങ്ങളുടെ കുടുംബം. ആര്യനെ കുറിച്ച് മറ്റൊരു കാര്യം കൂടെ ഗൗരി വെളിപ്പെടുത്തി. തന്റെ മകന്‍ മാത്രമല്ല ആര്യന്‍, ഫാഷന്‍ ഉപദേശകന്‍ കൂടെയാണ്. ഞാന്‍ ഫുള്‍ സ്ലീവ് ടോപ് ധരിയ്ക്കുന്നത് അവന് ഇഷ്ടമല്ല. എന്റെ ജാക്കറ്റുകളും അവന് ഇഷ്ടമല്ല. എന്റെ വസ്ത്രധാരണത്തില്‍ പലപ്പോഴും അവന്‍ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ട്. മകള്‍ സുഹാനയ്ക്ക് പ്രണയിക്കുന്നതിന് നല്‍കുന്ന ഉപദേശവും ഗൗരി വെളിപ്പെടുത്തിയിരുന്നു. ഒരേ സമയം രണ്ട് പേരെ പ്രണയിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. മകള്‍ സിനിമയില്‍ വരുന്നുണ്ട് എങ്കില്‍ ഹൃത്വിക് റോഷന്റെ നായികയായി കാണാനാണ് ആഗ്രഹം എന്നും ഗൗരി ഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























