നിറവയറിൽ പ്രമോഷനെത്തി മൈഥിലി! ചേർത്ത് പിടിച്ച് മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ.. ഏറ്റെടുത്ത് ആരാധകർ

പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തി ഹൃദയം കവർന്ന നടിയാണ് മൈഥിലി. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. മൈഥിലി അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ചട്ടമ്പിയാണ്. വിവാഹത്തിന് മുമ്പാണ് ചട്ടമ്പിയിൽ മൈഥിലി അഭിനയിച്ചത്. തിരുവോണ ദിനത്തിൽ ജീവിതത്തിലെ വലിയൊരു സന്തോഷമായിരുന്നു മൈഥിലി ആരാധകരുടെ മുൻപിൽ പങ്കുവച്ചത്. ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്നായിരുന്നു ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മൈഥിലി കുറിച്ചത്.
ഇപ്പോഴിതാ ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷന് നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമത്തിൽഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ, ഗ്രേസ് ആന്റണി എന്നിവർ ചേർത്തുപിടിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇടവേളയ്ക്കുശേഷം മൈഥിലി അഭിനയിച്ച ചിത്രമാണ് ചട്ടമ്പി.ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ്, ഗുരുസോമസുന്ദരം , ഗ്രേസ് ആന്റണി എന്നിവരായിരുന്നു മറ്റ് താരങ്ങൾ.നവാഗതനായ അഭിലാഷ് എസ്. കുമാറാണ് സംവിധാനം.
https://www.facebook.com/Malayalivartha


























