പരാതിക്കാരിയായ മാധ്യമപ്രവർത്തകയുടെയും മറ്റുള്ളവരുടേയും മൊഴിയെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ്..

സിനിമ പ്രൊമോഷൻ സംബന്ധിച്ചുള്ള അഭിമുഖത്തിനിടെയാണ് യുട്യൂബ് ചാനലനിന്റെ അവതാരികയെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു. അവതാരിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്.
ഇപ്പോഴിതാ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തിരിക്കുകയാണ്. മരട് പൊലീസാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തകയുടേയും മറ്റുള്ളവരുടേയും മൊഴിയെടുത്തത്. സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. ചട്ടമ്പി സിനിമയുടെ നിര്‍മ്മാതാവിനെ സംഘടന വിളിച്ചുവരുത്തിയേക്കും എന്നാണ് റിപ്പോർട്ട്. ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രമുഖ ഹോട്ടലില്‍ നടനുമായുള്ള അഭിമുഖം നടന്നിരുന്നു. ഇതിനിടെയാണ് സംഭവം നടക്കുന്നത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി തന്നോടും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണം എന്ന് മാധ്യമപ്രവര്‍ത്തക പരാതിയിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha


























